ad
Deshabhimani

ഷി ജിൻപിങ്‌ ഇന്ത്യയിലെത്തും; ഏഴുവർഷത്തിനുശേഷം ആദ്യ സന്ദർശനം

Xi Jinping
വെബ് ഡെസ്ക്

Published on Sep 10, 2026, 06:48 PM | 1 min read

ബീജിങ്‌: 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്‌ ഇന്ത്യയിലെത്തും. ഏഴുവർഷത്തിനിടയിൽ ചൈനീസ് പ്രസിഡന്റ് നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ന്യൂഡൽഹിയിൽ 12, 13 തീയതികളിലാണ് ഉച്ചകോടി. ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിൻപിങ്‌ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന്‌ ചൈനീസ് വിദേശ മന്ത്രാലയം അറിയിച്ചു.


ഇതിനുമുൻപ് 2019-ൽ ചെന്നൈയ്ക്ക് സമീപമുള്ള മാമല്ലപുരത്ത് നടന്ന അനൗദ്യോഗിക ഉച്ചകോടിയ്ക്കായാണ് ഷി ജിൻപിങ്‌ ഇന്ത്യയിലെത്തിയത്. 2016-ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home