ad
Deshabhimani

ഹർഷിത് റാണയ്ക്ക് പകരം യാഷ് താക്കൂർ; അഫ്ഗാൻ ട്വന്റി20, ഏഷ്യൻ ഗെയിംസ് ടീമുകളിൽ മാറ്റം

Thankoor.

യാഷ് താക്കൂർ (ഇടത്) ഹർഷിത് റാണ (വലത്)| Photo: BCCI

വെബ് ഡെസ്ക്

Published on Sep 10, 2026, 06:26 PM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ വലംകൈയ്യൻ പേസർ ഹർഷിത് റാണയ്ക്ക് വീണ്ടും പരുക്കേറ്റതിനെ തുടർന്ന് വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി20 പരമ്പരയിലും ഏഷ്യൻ ഗെയിംസിനുള്ളുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിദർഭ പേസർ യാഷ് താക്കൂറിനെ ഉൾപ്പെടുത്തി.


ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസത്തിലായിരുന്ന റാണയ്ക്ക് സെപ്റ്റംബർ 7ന് നടന്ന മാച്ച് സിമുലേഷൻ മത്സരത്തിൽ പന്തെറിയുന്നതിനിടെയാണ് തുടയിലെ പേശിക്ക് പരുക്കേറ്റത്. ഇതോടെ താരത്തെ ഒഴിവാക്കുകയായിരുന്നു. പകരം 27കാരനായ യാഷ് താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി.


ലഖ്‌നൗ സൂപ്പർ ജയന്റ്സിലൂടെ ഐപിഎല്ലിൽ അരങ്ങേറിയ യാഷ് താക്കൂർ നിലവിൽ പഞ്ചാബ് കിങ്സ് താരമാണ്. 76 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 114 വിക്കറ്റുകൾ നേടിയിട്ടുള്ള താരം, 2025-26 വിജയ് ഹസാരെ ട്രോഫിയിൽ 9 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകളോടെ വിദർഭയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.


കായികക്ഷമത വീണ്ടെടുത്ത ജസ്‌പ്രീത് ബുംറ തിരിച്ചെത്തിയത് ഇന്ത്യൻ പേസ് നിരയ്ക്ക് കരുത്തേകും. സെപ്റ്റംബർ 13 മുതൽ 17 വരെ ന്യൂഡൽഹിയിലാണ്അ ഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര. തുടർന്ന് സെപ്റ്റംബർ 28ന് ക്വാർട്ടർ ഫൈനൽ മത്സരത്തോടെ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഏഷ്യൻ ഗെയിംസ് ക്യാമ്പയിൻ ആരംഭിക്കും.


ഇന്ത്യൻ സ്‌ക്വാഡ് (അഫ്ഗാനിസ്ഥാൻ ട്വന്റി20 & ഏഷ്യൻ ഗെയിംസ് 2026):


ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്‌പ്രീത് ബുമ്റ, അർഷ്‌ദീപ് സിംഗ്, യാഷ് താക്കൂർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home