ad
Deshabhimani

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ആയുഷ് ഷെട്ടി പ്രീക്വാർട്ടറിൽ

Ayush

ആയുഷ് ഷെട്ടി| Photo :X

വെബ് ഡെസ്ക്

Published on Aug 19, 2026, 07:08 PM | 1 min read

ന്യൂഡൽഹി : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷ സിംഗിൾസ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ശ്രീലങ്കയുടെ ദുമിന്ദു അബേയ്വിക്രമയെ ആണ് പരാജയപ്പെടുത്തിയത്. സ്കോർ 21-8, 21-10. 26 മിനിറ്റിലാണ് ആയുഷ് മത്സരം പൂർത്തിയാക്കിയത്. തുടക്കം മുതൽ ആധിപത്യം പുലർത്തിയ താരം ആദ്യ ഗെയിമിൽ 8-2ന് മുന്നിലെത്തി പിന്നീട് 21-8ന് ഗെയിം സ്വന്തമാക്കി.


രണ്ടാം ഗെയിമിലും ആയുഷിന്റെ മികവ് തുടർന്നു. 11-2ന് മുന്നിലെത്തിയ താരം എതിരാളിക്ക് തിരിച്ചുവരവിന് അവസരം നൽകാതെ 21-10ന് മത്സരം സ്വന്തമാക്കി. ഇതോടെ ലോക ചാമ്പ്യൻഷിപ്പിലെ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടി പ്രീക്വാർട്ടറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home