ad
Deshabhimani

ടിനി ടോമിനെതിരായ കേസ്: നടി അൻസിബ ഹസ്സൻ കോടതിയിൽ രഹസ്യമൊഴി നൽകി

ansiba tini tom

ടിനി ടോം (ഇടത്) അൻസിബ ഹസ്സൻ (വലത്)

വെബ് ഡെസ്ക്

Published on Aug 19, 2026, 07:18 PM | 1 min read

കൊച്ചി : നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസ്സൻ കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായാണ് മൊഴി നൽകിയത്.


ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി നിർദേശപ്രകാരമാണ് അൻസിബയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസിൽ ടിനി ടോമിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.


കേസിൽ നിന്ന് പിന്മാറില്ലെന്നും ഇനിയെങ്കിലും പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും രഹസ്യമൊഴി നൽകിയ ശേഷം അൻസിബ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home