ad
Deshabhimani

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം; പോരാട്ടങ്ങളുടെ സ്‌മരണകളുണർത്തി ശുഭ്രപതാക ഉയർന്നു

dyfi sammelanam pathaaka
വെബ് ഡെസ്ക്

Published on Aug 19, 2026, 08:23 PM | 1 min read

തൃശൂർ: പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും സ്‌മരണകളുണർത്തി ഡിവൈഎഫ്‌ഐ 16–ാം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം. വിവിധ ജില്ലകളിൽ ആവേശോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമ്മേളനത്തിനുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിലെത്തിയതിനു പിന്നാലെ രക്തസാക്ഷി നഗറിൽ സംഘാടക സമിതി ചെയർമാൻ കെ വി അബ്ദുൾഖാദർ പതാക ഉയർത്തി.


വെഞ്ഞാറമൂട്‌ ഹഖ്‌–മിഥിലാജ്‌ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച കൊടിമര ജാഥയും കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച പതാകജാഥയും ചൊവ്വാഴ്‌ച ജില്ലയിലെ പര്യടനം പൂർത്തിയാക്കിയിരുന്നു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ്‌ ജാഥകൾ സമ്മേളന നഗരിയിലെത്തിയത്. പതാക സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണനും കൊടിമരം സംസ്ഥാനകമ്മിറ്റിയംഗം എം എം വർഗീസും ദീപശിഖ സംസ്ഥാന കമ്മിറ്റിയംഗം ഡോ. ആർ ബിന്ദുവും ഏറ്റുവാങ്ങി.


dyfi sammelanam pathaaka


കൊടിമര ജാഥ ചിന്ത ജെറോമിന്റെയും പതാകജാഥ എസ്‌ ആർ അരുൺബാബുവിന്റെ നേതൃത്വത്തിലുമാണ്‌ നയിച്ചത്. ബുധനാഴ്‌ച രാവിലെ കൊടുങ്ങല്ലൂരിലെ കെ യു ബിജു രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച ദീപശിഖ ജാഥയും ജില്ലയിലെ 25 രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നുള്ള ഉപ ദീപശിഖകളുമായി വൈകിട്ട്‌ ആറോടെ ശക്തൻ നഗറിൽ സംഗമിച്ച്‌ ഇൻഡോർ സ്‌റ്റേഡിയത്തിന്‌ സമീപത്തെ രക്തസാക്ഷി നഗറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home