ad
Deshabhimani

ഗ്രീൻഫീൽഡിൽ ഇനി ക്രിക്കറ്റോണം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് നാളെ തുടക്കം

kerala cricket league
വെബ് ഡെസ്ക്

Published on Aug 19, 2026, 08:40 PM | 1 min read

തിരുവനന്തപുരം: ഓണക്കാലത്തിന് തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം. സെപ്തംബർ അഞ്ച് വരെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ മൂന്നിന് വ്യാഴാഴ്ച തുടക്കമാകും. ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിന് ശേഷം വൈകുന്നേരം ആറിനാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.


രാത്രി 7.30 ന് രണ്ടാം മത്സരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും തമ്മിലാണ് പോരാട്ടം. കിരീടത്തിനായി കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളാണ് കളത്തിലിറങ്ങുന്നത്.


കാണികൾക്ക് സ്റ്റേഡിയത്തിൽ ഫാൻ വില്ലേജും ആരംഭിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം ഒരുക്കിയിരിക്കുന്ന ഫാൻ വില്ലേജിലേക്ക് പ്രവേശനം സൗജന്യമാണ്. 360 ഡിഗ്രി ഫോട്ടോബൂത്ത്, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകൾ എന്നിവയ്ക്ക് പുറമെ ആംഗ്രി ബേർഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗൺ, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാർണിവൽ ഗെയിമുകളും ബാറ്റൺ ക്യാച്ചർ, ഭീമൻ കണക്റ്റ്-4 തുടങ്ങിയ വിനോദങ്ങളും ഇവിടെയുണ്ട്. ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും ഭക്ഷണശാലകളും ദീപാലങ്കാരങ്ങളും ഫാൻ വില്ലേജിന് മാറ്റുകൂട്ടും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home