ഷാർജയിൽ വനിതാ സംരംഭകർക്ക് 36 ലക്ഷം ദിർഹത്തിന്റെ സഹായ പദ്ധതി

ഷാർജ : ഷാർജയിൽ വനിതാ സംരംഭകർക്ക് 36 ലക്ഷം ദിർഹത്തിന്റെ ഡിജിറ്റൽ സഹായ പദ്ധതിയുമായി ഷാർജ ബിസിനസ് വുമൺ കൗൺസിലും പ്രമുഖ ഈ കോമേഴ്സ് പ്ലാറ്റ്ഫോമായ പാക്ക് മാൻ പോർട്ടലും. ആയിരം വനിതാസംരംഭകർക്ക് സൗജന്യമായി ഡിജിറ്റൽ സ്റ്റോറുകൾ സ്ഥാപിച്ചു നൽകുന്ന പദ്ധതിയാണിത്.
ഷാർജ ബിസിനസ് വുമൺ കൗൺസിൽ (SBWC) ഡയറക്ടർ മറിയം ബിൻ അൽ ഷെയ്ക്കും പാർക്ക്മാൻ പോർട്ടൽ സഹസ്ഥാപകനും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ മുഹമ്മദ് റാഷീദും തമ്മിൽ കരാറിൽ ഒപ്പു വെച്ചു. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സംരംഭകയ്ക്കും 3600 ദിർഹം മൂല്യമുള്ള ഓൺലൈൻ സ്റ്റോർ സൗജന്യമായി ലഭിക്കും
ഓൺലൈൻ വെബ്സൈറ്റ്, പെയ്മെൻറ് ഗേറ്റ് വേ, പ്രോഡക്റ്റ് ഇൻവെന്ററി മാനേജ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ്-ബോർഡ് ടെക്നിക്കൽ സപ്പോർട്ട് എന്നിവ അടങ്ങുന്നതാണ് ഈ പാക്കേജ്. ആദ്യവർഷത്തിൽ കുറഞ്ഞത് 365 ഓർഡറുകൾ നേടുന്ന ബിസിനസ്സുകൾക്ക് തുടർന്നുള്ള രണ്ടാം വർഷം ഈ സേവനം പൂർണമായും സൗജന്യമായി ലഭിക്കും.
സാങ്കേതിക പിന്തുണയ്ക്ക് പുറമേ ഡിജിറ്റൽ മാർക്കറ്റിംഗ്, കസ്റ്റമർ സർവീസ്, ഓൺലൈൻ സ്റ്റോർ മാനേജ്മെൻറ് എന്നിവയിൽ പാക്ക് മാൻ സംരംഭകർക്കായി പ്രത്യേക പരിശീലന ശില്പശാലകൾ സംഘടിപ്പിക്കും. യുഎഇയിലെ ഈ കോമേഴ്സ് മേഖല അതിവേഗം വളരുന്ന സാഹചര്യത്തിലാണ് വനിതാ സംരംഭകരെ ലക്ഷ്യമിട്ടിട്ടുള്ള നീക്കം.









0 comments