കേളി ‘തൂലിക നക്ഷത്രങ്ങൾ’: വിജയികളെ പ്രഖ്യാപിച്ചു

ജ്യോതിലാൽ ശൂരനാട്, സലിം പടിഞ്ഞാറ്റേ മുറി
റിയാദ് : കേളി കലാസാംസ്കാരിക വേദി രജത ജൂബിലിയുടെ ഭാഗമായി മലയാളി പ്രവാസികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ രചനാമത്സരം ‘തൂലിക നക്ഷത്രങ്ങളുടെ' വിജയികളെ പ്രഖ്യാപിച്ചു. കഥ, കവിത എന്നീ രണ്ടുവിഭാഗത്തിലായാണ് മത്സരം സംഘടിപ്പിച്ചത്. കഥ വിഭാഗത്തിൽ 42 രചനകളും കവിതയിൽ 37 രചനകളും ലഭിച്ചത്. ബഹ്‌റൈൻ, കുവൈത്ത്, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽനിന്നും സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽനിന്നുമുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു.
കഥാരചനയിൽ ദമ്മാമിൽനിന്നുള്ള സലിം പടിഞ്ഞാറ്റുമുറി ഒന്നാംസ്ഥാനം നേടി. റിയാദിൽനിന്നുള്ള ഡോ. ശ്രുതി സുരേന്ദ്രൻ രണ്ടാംസ്ഥാനവും അൽഖർജിൽനിന്നുള്ള സുബൈദ കോമ്പിൽ മൂന്നാംസ്ഥാനവുമ സ്വന്തമാക്കി. കവിതാരചനയിൽ അൽഖർജിൽനിന്നുള്ള ജ്യോതിലാൽ ശൂരനാട് ഒന്നാംസ്ഥാനം നേടി. റിയാദിൽനിന്നുള്ള ഷെഫീഖ് മെഹബൂബ് രണ്ടാംസ്ഥാനവും യുഎഇയിൽനിന്നുള്ള സുനിൽ മാടമ്പി മൂന്നാംസ്ഥാനവും നേടി. പ്രവാസജീവിതത്തിന്റെ വിവിധ അനുഭവങ്ങളും സാമൂഹിക വിഷയങ്ങളും മാനുഷിക വികാരങ്ങളും പല രചനകളിലും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ജൂറി വിലയിരുത്തി.
ഡോ. ശ്രുതി സുരേന്ദ്രൻ, സുബൈദ കോമ്പിൽ, ഷെഫീഖ് മെഹബൂബ്, സുനിൽ മാടമ്പി
രജത ജൂബിലിയുടെ ഭാഗമായി പ്രവാസി മലയാളികളുടെ കലാ-സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘തൂലിക നക്ഷത്രങ്ങൾ’ സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും സംഘാടകർ നന്ദി അറിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും കേളി രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.










0 comments