ad
Deshabhimani

സിവിൽ സർവീസിനെ സംരക്ഷിക്കുക; ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയറ്റ്‌ മാർച്ച്

kgoa samaram
വെബ് ഡെസ്ക്

Published on Aug 19, 2026, 07:50 PM | 1 min read

​തിരുവനന്തപുരം : സിവിൽ സർവീസിനെ സംരക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. തിരുവനന്തപുരം നോർത്ത്, സൗത്ത് ജില്ലകൾ പാളയത്തുനിന്ന്‌ പ്രകടനമായെത്തി സെക്രട്ടറിയറ്റിന് മുമ്പിൽ ധർണ നടത്തി. ബുധൻ പകൽ 11ന് പാളയം മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിനു ശേഷം നടന്ന ധർണ്ണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


​ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങളും സിവിൽ സർവീസിനെ തകർക്കുന്ന നയങ്ങളും, തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന ലേബർ കോഡുകളും പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനകൾക്കും വർഗീയതയ്ക്കുമെതിരെ മതേതരത്വവും ഫെഡറലിസവും സംരക്ഷിക്കാൻ ജീവനക്കാരും തൊഴിലാളികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ടി പി രാമകൃഷ്ണൻ ആഹ്വാനം ചെയ്തു.


കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ എന്നിവർ സംസാരിച്ചു. അഞ്ചു വർഷ തത്വം പാലിച്ചുള്ള ശമ്പള പരിഷ്കരണം, ഇടക്കാല ആശ്വാസം അനുവദിക്കൽ, പിഎഫ്ആർഡിഎ (PFRDA) - എൻപിഎസ് (NPS) പിൻവലിച്ച് ഒപിഎസ് (OPS) പുനഃസ്ഥാപിക്കൽ, മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദാക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾ പ്രതിഷേധത്തിൽ ഉന്നയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home