ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പിവി സിന്ധു പ്രീക്വാർട്ടറിൽ

പിവി സിന്ധു
ന്യൂഡൽഹി : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാർട്ടറിൽ. വനിതാ സിംഗിൾസ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ചൈനീസ് തായ്‌പേയിയുടെ വെൻ യു ഷാങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു അടുത്ത റൗണ്ടിലെത്തിയത്. സ്കോർ 21-16, 21-17.
ആദ്യ ഗെയിമിന്റെ തുടക്കത്തിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും പിന്നീട് സിന്ധു മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 21-16ന് ആദ്യ ഗെയിം സ്വന്തമാക്കി സിന്ധു 1-0ന് മുന്നിലെത്തി.
രണ്ടാം ഗെയിമിൽ ഷാങ് ലീഡ് നേടിയെങ്കിലും സിന്ധു ശക്തമായി തിരിച്ചെത്തി. 16-15ന് മുന്നിലെത്തിയ താരം അവസാന ഘട്ടത്തിൽ പോരാടിയാണ് 21-17ന് മത്സരം സ്വന്തമാക്കിയത്.
നേരത്തെ നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ശ്രീലങ്കയുടെ ദുമിന്ദു അബേയ്വിക്രമയെ പരാജയപ്പെടുത്തി ആയുഷ് ഷെട്ടിയും പ്രീക്വാർട്ടർ യോഗ്യത നേടിയിരുന്നു.









0 comments