print edition ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പ്: കാൾസന് കിരീടം അർജുന് വെങ്കലം

ദോഹ: ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ മാഗ്‌നസ് കാൾസൺ കിരീടം നിലനിർത്തി. ഒമ്പതാം തവണയാണ് നോർവെക്കാരൻ ജേതാവാകുന്നത്. ഫൈനലിൽ ഉസ്‌ബെക്കിസ്ഥാന്റെ നോദിർബെക് അബ്‌ദുസതറോവിനെ തോൽപ്പിച്ചു. കഴിഞ്ഞയാഴ്‌ച റാപിഡ് ചാമ്പ്യൻഷിപ്പിലും കാൾസൺ കിരീടമയുയർത്തിയിരുന്നു. ആകെ 20 ലോകകിരീടങ്ങളായി. ഇന്ത്യയുടെ അർജുൻ എറിഗൈസിക്കാണ് വെങ്കലം. റാപിഡിലും ഇരുപത്തിരണ്ടുകാരൻ വെങ്കലം നേടിയിരുന്നു. വിശ്വനാഥൻ ആനന്ദിനുശേഷം ബ്ലിറ്റ്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. വനിതകളിൽ കസാഖിസ്ഥാന്റെ ബിബിസാറ അൗബയേവയാണ് ചാമ്പ്യൻ.










0 comments