ad
Deshabhimani

വനിതാ കാൻഡിഡേറ്റ്സ് ചെസ്: ആർ വൈശാലി ഏകപക്ഷീയമായ മുന്നേറ്റത്തിൽ

R Vaishali

സൈപ്രസിൽ നടക്കുന്ന വനിതാ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ആർ വൈശാലി. (Photo Courtesy : Andrei Anosov/FIDE)

വെബ് ഡെസ്ക്

Published on Apr 10, 2026, 07:28 PM | 1 min read

പാഫോസ് : സൈപ്രസിൽ നടക്കുന്ന വനിതാ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ പത്ത് റൗണ്ടുകൾ പിന്നിടുമ്പോൾ ആറ് പോയിന്റോടെ ഇന്ത്യയുടെ അഭിമാന താരമായ ആർ വൈശാലി ഏകപക്ഷീയമായ മുന്നേറ്റത്തിൽ. പത്താം റൗണ്ടിൽ അന്ന മുസിചുക്കിനെതിരെ സമനില വഴങ്ങിയെങ്കിലും കൂടെയുണ്ടായിരുന്ന സു ജിനർ തോൽവി ഏറ്റുവാങ്ങിയതോടെ വൈശാലി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.


മൂന്നാം വിശ്രമദിനത്തിന് ശേഷം ശനിയാഴ്ച നടക്കുന്ന പതിനൊന്നാം റൗണ്ടിൽ റഷ്യയുടെ അലക്സാണ്ട്ര ഗോര്യാച്ച്കിനയെയാണ് വൈശാലി നേരിടുക. ഈ മത്സരത്തിലെ വിജയം വൈശാലിക്ക് കിരീടത്തിലേക്കുള്ള ദൂരം കുറക്കും. നിലവിലെ ലോക ചാമ്പ്യൻ ജൂ വെൻജുനുമായി ഏറ്റുമുട്ടാനുള്ള അവസരമാണ് ടൂർണമെന്റ് വിജയിയെ കാത്തിരിക്കുന്നത്.


അതേസമയം ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായി. പത്താം റൗണ്ടിൽ ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദാരോവിനോടേറ്റ പരാജയമാണ് പ്രഗ്നാനന്ദക്ക് തിരിച്ചടിയായത്. എട്ട് പോയിന്റോടെ സിന്ദാരോവ് കിരീടത്തിന് തൊട്ടടുത്തെത്തിക്കഴിഞ്ഞു. മറ്റൊരു ഇന്ത്യൻ താരമായ ദിവ്യ ദേശ്മുഖിനും പത്താം റൗണ്ടിൽ പരാജയം നേരിടേണ്ടി വന്നു.


വരും ദിവസങ്ങളിലെ മത്സരങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. വൈശാലിയിലൂടെ ഒരു ലോക കിരീടം കൂടി ഇന്ത്യയിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ചെസ് ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home