Deshabhimani

print edition ഉഷ സാക്ഷി, റെക്കോഡ്‌ തിരുത്തി വിത്യ രാംരാജ്‌

Vithya.jpg

വിത്യ 
രാംരാജിന്റെ ആഘോഷം

വെബ് ഡെസ്ക്

Published on Sep 29, 2026, 01:09 AM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസ്‌ വേദിയിൽ വിത്യ രാംരാജ്‌ ചരിത്രം തിരുത്തി. ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ഏറ്റവും മികച്ച താരമായ പി ടി ഉഷയുടെ 400 മീറ്റർ ഹർഡിൽസ്‌ ദേശീയ റെക്കോഡ്‌ വിത്യ തിരുത്തി.


42 വർഷംമുന്പ്‌, 1984ലെ ലൊസ്‌ ആഞ്ചലസ്‌ ഒളിമ്പിക്‌സിൽ ഉഷ ഫൈനലിൽ കുറിച്ച 55.42 സെക്കൻഡ്‌ സമയമാണ്‌ തമിഴ്‌നാട്ടുകാരി മായ്‌ച്ചുകളഞ്ഞത്‌. സെക്കന്റിന്റെ നൂറിൽ ഒരംശത്തിന്‌ ഉഷയ്‌ക്ക്‌ വെങ്കല മെഡൽ നഷ്‌ടമായിരുന്നു. ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റായ ഉഷയെ സാക്ഷിയാക്കി നഗോയയിൽ വിത്യ 54.75 സെക്കൻഡിൽ ദേശീയ സമയം തിരുത്തി. 2023ൽ വിത്യ റെക്കോഡിനൊപ്പമെത്തിയിരുന്നു.


വെങ്കല മെഡലാണ്‌ വിത്യക്ക്‌. പൊന്നിനേക്കാൾ മൂല്യത്തോടെ ഇരുപത്തെട്ടുകാരി അത്‌ ആഘോഷിച്ചു. യുഎഇയുടെ മറിയം കരീമിനാണ്‌ (54.31) സ്വർണം. കസാഖ്‌സ്ഥാന്റെ അദെലിന സെംസ്‌ (54.48) വെള്ളി നേടി. മലയാളി താരം ആർ അനു 55.88 സെക്കൻഡിൽ അഞ്ചാമതായി.

2023 ഏഷ്യൻ ഗെയിംസിലാണ്‌ വിത്യ ഉഷയുടെ റെക്കോഡിനൊപ്പമെത്തിയത്‌. ഇക്കുറി മിക്‌സഡ്‌ റിലേയിൽ വെള്ളിയുമുണ്ട്‌. 2024 പാരിസ്‌ ഒളിന്പിക്‌സ്‌ റിലേ ടീമിൽ അംഗമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home