ad
Deshabhimani

വിനേഷ് വീണ്ടും ​ഗോദയിൽ; യോഗ്യതാ ട്രയൽസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു

vinesh phogat

വിനേഷ് ഫോഗട്ട് മത്സരത്തിന് തയാറെടുക്കുന്നു (ഇടത്), ഏഷ്യൻ ട്രെയിൽസ്ൽ ഹരിയാനയുടെ ജ്യോതിയെ ഹരിയാനയുടെ വിനേഷ് ഫോ​ഗട്ട് മലർത്തിയടിക്കുന്നു (വലത്) (ഫോട്ടോ: പി വി സുജിത്)

വെബ് ഡെസ്ക്

Published on May 30, 2026, 02:03 PM | 1 min read

ന്യൂഡൽഹി: നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യയുടെ അഭിമാന ഗുസ്തി താരം വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്കിറങ്ങുന്നു. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (WFI) കടുത്ത എതിർപ്പുകൾ മറികടന്ന്, ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം വിനേഷിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. താരത്തിന് മത്സരാനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ഗുസ്തി ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചതോടെ വലിയ നിയമതർക്കങ്ങളും അനിശ്ചിതത്വങ്ങളുമാണ് നിലനിന്നിരുന്നത്. എന്നാൽ ഫെഡറേഷന്റെ തടസ്സവാദങ്ങളെ നിയമപരമായിത്തന്നെ മറികടന്നാണ് വിനേഷ് 53 കിലോഗ്രാം വിഭാഗം ട്രയൽസിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.


നിയമപോരാട്ടം ജയിച്ചെങ്കിലും മത്സരവേദിയിലും വിനേഷിന് കടുത്ത പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ശനിയാഴ്ച രാവിലെ 6.30ന് തന്നെ താരം മത്സരവേദിയായ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ എത്തിയെങ്കിലും, തൂക്കം നോക്കുന്ന വെയ്റ്റ്-ഇൻ (Weight-in) നടപടികൾക്കായി രാവിലെ 8.20 വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു. വിനേഷ് ഫോഗട്ടിന്റെ മത്സരങ്ങൾ ഇപ്പോഴും ആരംഭിച്ചിട്ടില്ലാത്തതിനാൽ, അധികൃതർ മത്സരം മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന ആരോപണവും ഇപ്പോൾ ശക്തമാകുന്നു.


നേരത്തെ ഗോണ്ടയിൽ നടന്ന സീനിയർ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റിൽ 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയ ഫോഗട്ടിനെ ഗുസ്തി ഫെഡറേഷൻ വിലക്കിയിരുന്നു. അന്ന് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതെ അവർക്ക് വേദിയിൽ നിന്ന് മടങ്ങേണ്ടി വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ സംഭവവികാസങ്ങളെ കായികലോകം ഉറ്റുനോക്കുകയാണ്.


അതേസമയം, വനിതാ 53 കിലോഗ്രാം വിഭാഗം ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങൾക്കുമുള്ള വെയ്റ്റ്-ഇൻ നടപടികളും മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പൂർത്തിയായതായി ​ഗുസതി ഫെഡറേഷൻ ഔദ്യോഗികമായി അറിയിച്ചു. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ച വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള എല്ലാ ഗുസ്തിക്കാർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഫെഡറേഷൻ വ്യക്തമാക്കി. എന്നാൽ വിനേഷിന്റെ വെയ്റ്റ്-ഇൻ നടപടികൾ ഇത്രയധികം വൈകിയതിനെക്കുറിച്ചോ അതുണ്ടാക്കിയ ആശയക്കുഴപ്പങ്ങളെക്കുറിച്ചോ വ്യക്തമായ മറുപടി നൽകാൻ ഫെഡറേഷൻ തയ്യാറായിട്ടില്ല.





Live Updates
a month agoMay 30, 2026 04:53 PM IST

സെമി ഫയിനലിൽ വിനേഷ് പരാജയപ്പെട്ടു.

a month agoMay 30, 2026 04:44 PM IST

കടുത്ത മത്സരങ്ങൾക്കും കനത്ത തർക്കങ്ങൾക്കുമൊടുവിൽ പ്രതിസന്ധികളെ മറികടന്ന് വിനേഷ് ഫോഗട്ട് യോഗ്യതാ ട്രയൽസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. നിഷുവിനെ പരാജയപ്പെടുത്തി.

a month agoMay 30, 2026 03:23 PM IST

അടുത്ത മത്സരത്തിൽ നിഷുവിനെയാണ് വിനേഷ് നേരിടുക.

a month agoMay 30, 2026 02:12 PM IST

53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാനെത്തിയ വിനേഷിനെ, പാരീസ് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കഴിഞ്ഞ 4 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) ആദ്യം തടഞ്ഞു. ഫെഡറേഷൻ തന്നോട് വിവേചനം കാണിക്കുകയാണെന്ന് വിനേഷ് ശക്തമായി ആരോപിച്ചതോടെ ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സഞ്ജയ് സിംഗ് ഇടപെടുകയും 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ വിനേഷിന് അനുമതി നൽകുകയും ചെയ്തു.

a month agoMay 30, 2026 02:09 PM IST

ആദ്യ റൗണ്ടിൽ വിനേഷ് ഫോഗട്ടിന് ജയം. ഹരിയോന സ്വദേശി ജ്യോതിയുമായാണ് ഏറ്റുമുട്ടിയത്. 7-1 നാണ് വിനേഷിന്റെ ജയം.

a month agoMay 30, 2026 02:07 PM IST

ആകെയുള്ളത് നാല് റൗണ്ടുകൾ





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home