ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം

പ്രൗഢോജ്വല തുടക്കം

dyfi

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പറവൂരിൽ സംഘാടകസമിതി ചെയർമാൻ ടി വി നിഥിൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jul 05, 2026, 03:23 AM | 2 min read

പറവൂർ


​യുവതയുടെ അവകാശപ്പോരാട്ടത്തില്‍ നേരിന്റെ ശുഭ്രപതാകയുയര്‍ത്തിയ രക്തസാക്ഷികളുടെ സ്മരണയില്‍ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് വടക്കന്‍ പറവൂരില്‍ തുടക്കം. ഞായർ രാവിലെ 9.30ന് പുഷ്പൻനഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉദ്ഘാടനം ചെയ്യും. ഏഴുവരെയാണ് ജില്ലാ സമ്മേളനം.


​തൃപ്പൂണിത്തുറയിലെ എം ആർ വിദ്യാധരൻ രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ജില്ലാ ട്രഷറർ കെ പി ജയകുമാർ ക്യാപ്റ്റനായ പതാകജാഥ പ്രയാണം തുടങ്ങി. കെ പി ജയകുമാറിന് പതാക കൈമാറി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി ആർ രാഹുൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു, ഏരിയ സെക്രട്ടറി പി വാസുദേവൻ, ജാഥാ മാനേജർ കെ ടി അഖിൽദാസ്, ജിനു ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. ജാഥയെ മാഞ്ഞാലി തേലത്തുരുത്തില്‍ സ്വീകരിച്ചു.


​മട്ടാഞ്ചേരി ചെറളായിയിലെ വിട്ടപ്പനായിക്, ശശി, ജയൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച, സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് ക്യാപ്റ്റനായ കൊടിമര ജാഥ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം എ താഹ അധ്യക്ഷനായി. കെ ജെ മാക്സി, കെ എം റിയാദ്, പി എസ് രാജം, അമൽ സണ്ണി, സാഞ്ചസ് റാഫേൽ എന്നിവർ സംസാരിച്ചു. ജാഥയെ പറവൂര്‍ വഴിക്കുളങ്ങരയില്‍ സ്വീകരിച്ചു.


​ചെറായിയിലെ പി കെ ചന്ദ്രബാബു രക്തസാക്ഷിമണ്ഡപത്തിൽനിന്ന് നാലിന് പകൽ മൂന്നിന് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. അമൽ സോഹൻ ക്യാപ്റ്റനായ ദീപശിഖാ ജാഥ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജാഥയെ പെരുമ്പടന്നയില്‍ സ്വീകരിച്ച് വ്യാപാരഭവന് മുന്നിലേക്കാനയിച്ചു. മൂന്ന്‌ ജാഥകൾക്കും വിവിധ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും ആയിരക്കണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെ മൂന്ന് ജാഥകളും പ്രകടനമായി പറവൂർ പഴയ മുനിസിപ്പൽ പാർക്കിലെത്തി. കൊടിമരം എൻ എസ് അനിൽകുമാറും പതാക പി കെ സോമനും ദീപശിഖ കെ എം അംബ്രോസും ഏറ്റുവാങ്ങി. സംഘാടകസമിതി ചെയർമാൻ ടി വി നിഥിൻ പതാക ഉയർത്തി.


ഞായർ രാവിലെ 9.30ന് പുഷ്‌പൻനഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തില്‍ 50 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 350 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, സെക്രട്ടറി വി കെ സനോജ് എംഎൽഎ, ട്രഷറർ എസ് ആർ അരുൺബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വിജിൽ എംഎൽഎ, ചിന്ത ജെറോം, ആർ രാഹുൽ എന്നിവർ പങ്കെടുക്കും. തിങ്കളാഴ്‌ചയും പ്രതിനിധി സമ്മേളനം തുടരും.

ഏഴിന് വൈകിട്ട് നാലിന് ചേന്ദമംഗലം കവലയിലെ സണ്ണി കൺവൻഷൻ സെന്റർ, വിവിധോദ്ദേശ്യ സഹകരണ സംഘം പരിസരം എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനത്തിൽ കാൽലക്ഷംപേർ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സെൻട്രൽ ഓഡിറ്റോറിയം) ചേരുന്ന പൊതുസമ്മേളനം മുൻ അഖിലേന്ത്യ പ്രസിഡന്റ്‌ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home