ദിവസം 8 ലക്ഷം കവർന്നു

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ ദിവസവും കുറഞ്ഞത് എട്ടുലക്ഷം രൂപയുടെ കാണിക്ക കൊള്ള നടത്തിയെന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തി. പ്രയാഗ്‌രാജ് കുംഭമേളയുടെ ഘട്ടത്തിലാണ് കൊള്ള കൂടിയത്. ദിവസം ശരാശരി ഒരു ലക്ഷം തീര്‍ഥാടകരെത്തിയ കുംഭമേള സമയത്ത് കാണിക്ക കൊള്ള 12 ലക്ഷംവരെയായി. തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ കാണിക്കപ്പണം എണ്ണാന്‍ കൂടുതൽ പേരെ നിയമിച്ചു. ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്‌റ്റ് അംഗം അനിൽ മിശ്രയും മറ്റും ശുപാർശ ചെയ്‌തവരായിരുന്നു ഇവർ.










0 comments