ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം

സ്വീകരണത്തിൽ ലഭിച്ച സാധനങ്ങൾ ഇടപ്പള്ളി എൽപി സ്കൂളിന്

dyfi

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൃക്കാക്കര ബ്ലോക്ക് 
കമ്മിറ്റി സംഘടിപ്പിച്ച കൊടിമരജാഥ സ്വീകരണത്തിൽ ലഭിച്ച അരിയും 
പലചരക്കുസാധനങ്ങളും ഇടപ്പള്ളി ഗവ. എൽപി സ്കൂൾ അധികൃതർക്ക് കൈമാറുന്നു

വെബ് ഡെസ്ക്

Published on Jul 05, 2026, 03:20 AM | 1 min read

കൊച്ചി


പറവൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൊടിമരജാഥ സ്വീകരണത്തിന് ലഭിച്ച അരിയും മറ്റ് പലചരക്ക് സാധനങ്ങളും ഇടപ്പള്ളി ഗവ. എൽ പി സ്കൂളിന് കൈമാറി. ജാഥ ക്യാപ്റ്റൻ വർഗീസ് വിപിനും വൈസ് ക്യാപ്റ്റൻ ചിഞ്ചു ബി കൃഷ്ണയും മാനേജർ ഷിജോ അബ്രാഹാമും ചേർന്നാണ് സാധനങ്ങൾ സ്കൂൾ അധികൃതർക്ക് കൈമാറിയത്.


സിപിഐ(എം) ഇടപ്പള്ളി ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ദീപക് കുമാർ, ഹക്കിം അലിയാർ, ബ്ലോക്ക് സെക്രട്ടറി വിഷ്ണു വേണുഗോപാൽ, ബ്ലോക്ക് പ്രസിഡന്റ് എൻ എസ് ഭാഗ്യലക്ഷ്മി, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി എസ് അജിത്, കെ ഡി ധനീഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home