ad
Deshabhimani

print edition "മെഡൽ 
പിന്തുണച്ചവർക്ക്‌’

vidarsha
വെബ് ഡെസ്ക്

Published on Sep 21, 2026, 01:30 AM | 1 min read

നഗോയ: വിജയത്തിന്റെ മുഴക്കം അവസാനിക്കുംമുമ്പെ വിദർശ പറഞ്ഞു ‘എല്ലാവർക്കും നന്ദി’. പിന്തുണച്ചവർക്കെല്ലാം വെങ്കല മെഡൽ സമർപ്പിക്കുന്നു. ഇനിയും കൂടെയുണ്ടാകണം. ജപ്പാനിലെ ഏഷ്യൻ ഗെയിംസ്‌ ഷൂട്ടിങ് റേഞ്ചിൽനിന്ന്‌ കോഴിക്കോട്‌ തിരുവമ്പാടിക്കാരിയായ വിദർശ കെ വിനോദ്‌ സംസാരിക്കുന്നു.

ഇരട്ടിമധുരം


ഏറെ സന്തോഷം. അപ്രതീക്ഷിതമായാണ് ഈ നേട്ടം. എന്റെ ആദ്യ ഏഷ്യൻ ഗെയിംസ്‌ ആണ്. അതിനാൽ തന്നെ ഇരട്ടിമധുരമുണ്ട്. 50 മീറ്റർ എയർ റൈഫിൾ 3 പൊസിഷൻ ആണ് എന്റെ പ്രധാന ഇനം. 10 മീറ്റർ എയർറൈഫിളിലെ ഈ മെഡൽ കൂടുതൽ ആത്മവിശ്വാസം നൽകും. 26നാണ്‌ മത്സരം.

​നേട്ടം എല്ലാവർക്കും


​വെങ്കല മെഡൽ എന്നെ പിന്തുണച്ചവർക്ക് സമർപ്പിക്കുന്നു. ആദ്യമായി കോച്ച് മനോജ്‌ കുമാറിനോടാണ്‌ കടപ്പാട്. അദ്ദേഹത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഇവിടെ എത്തില്ലായിരുന്നു. ചിലപ്പോഴൊക്കെ സാമ്പത്തികമായും പിന്തുണ നൽകി. പിന്നെ ഭർത്താവ് മനു എസ് രവി. ഈയൊരു യാത്രയിൽ താങ്ങും തണലുമായി. ജപ്പാനിലും കൂടെയുണ്ട്. അച്ഛൻ, അമ്മ, സഹോദരൻ എല്ലാവർക്കുമാണ് ഈ മെഡൽ

​വലിയൊരു യാത്ര


​ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ വേദി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയെന്നതുതന്നെ സ്വപ്‌നമായിരുന്നു. 2018ൽ തുടങ്ങിയ യാത്രയാണ്. ഇനി 26ന് നടക്കുന്ന മത്സരത്തിലാണ് എല്ലാ ശ്രദ്ധയും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home