print edition ശബരിമലയിൽ 30 ടെക്‌നിക്കൽ എക്സ്‌പേർട്ട്

ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനം, പന്പ, നിലയ്‌ക്കൽ, പത്തനംതിട്ട ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ എന്നിവിടങ്ങളിലേക്ക് ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്‌തികയിലേക്ക്, പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുണ്ട്. കരാർ നിയമനമാണ്. പ്രതിദിനം 1000 രൂപ ശന്പളമായി ലഭിക്കും.
ബിരുദം/ബിരുദാനന്തരബിരുദം/ഡിപ്ലോമ/ഐടിഎ ആണ് വിദ്യാഭ്യാസ യോഗ്യത. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ആശയവിനിമയ ശേഷി ഉണ്ടാവണം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലുള്ള പരിജ്ഞാനം അഭികാമ്യം.
പ്രായപരിധി: 18–40. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയുടെ സിലബസ് വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുണ്ട്. ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ.
വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോമിന്റെ മാതൃക ഡൗൺലോഡ് ചെയ്‌ത് പൂരിപ്പിച്ച്, വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ആധാർകാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം തപാൽ മുഖേന അയക്കണം.
വിലാസം: The Chairperson, District Disaster Management Authority & District Collector, District Collectorate, Pathanamthitta, Pathanamthitta PO. PIN: 689645. കവറിന് പുറത്ത് ‘APPLICATION FOR THE POST OF EOC TECHNICAL EXPERT’ എന്ന് രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌തംബർ 30. വിശദവിവരങ്ങൾക്ക് www.pathanamthitta.nic.in സന്ദർശിക്കുക.









0 comments