ad
Deshabhimani

print edition ഐഎസ്ആർഒയിൽ അവസരം

isro
വെബ് ഡെസ്ക്

Published on Sep 21, 2026, 01:31 AM | 1 min read

ന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (SAC) വിവിധ റിസർച്ച് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ്- Iഎന്നീ വിഭാഗങ്ങളിലായി ആകെ 47 ഒഴിവുണ്ട്‌. തിരഞ്ഞെടുക്കുന്നവർക്ക് ഗുജറാത്തിലെ അഹമ്മദാബാദിലാണ് പ്രാഥമിക നിയമനമെങ്കിലും പ്രോജക്ടുകളുടെ ആവശ്യാനുസരണം ഇന്ത്യയിൽ എവിടെയും താമസിച്ച് ജോലി ചെയ്യേണ്ടി വന്നേക്കാം.


യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. തസ്തികകൾക്ക് അനുസൃതമായി ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, അറ്റ്മോസ്ഫെറിക് സയൻസ്, ജിയോ- ഇൻഫോർമാറ്റിക്സ്, വാട്ടർ റിസോഴ്സ് എൻജിനിയറിങ്‌ തുടങ്ങിയ പ്രസക്തമായ വിഷയങ്ങളിൽ ME/MTech/MSc അല്ലെങ്കിൽ Ph.D. ബിരുദമാണ് അടിസ്ഥാന യോഗ്യത.


ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ GATE, CSIR-UGC NET അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ നടത്തുന്ന മറ്റേതെങ്കിലും ദേശീയ തല യോഗ്യതാ പരീക്ഷകൾ പാസായിരിക്കണം. ജൂനിയർ റിസർച്ച് ഫെലോ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28. റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ് -I എന്നിവയ്‌ക്ക്‌ 35. നിയമാനുസൃത ഇളവ്‌ ലഭിക്കും. sac.gov.in അല്ലെങ്കിൽ sac.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 30.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home