ad
Deshabhimani

print edition സിപിആർഐയിൽ 
110 ഒഴിവ്

VACANCY
വെബ് ഡെസ്ക്

Published on Sep 21, 2026, 01:31 AM | 1 min read

കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ്‌ ഓഫീസർ, എൻജിനിയറിങ്‌ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യൻ, ടെക്നിക്കൽ അറ്റൻഡന്റ്, അസിസ്റ്റന്റ് ഗ്രേഡ് II, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ വിഭാഗങ്ങളിലായി ആകെ 110 ഒഴിവുണ്ട്‌. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പ‍ൗരന്മാർക്കും അപേക്ഷിക്കാം.


തിരഞ്ഞെടുക്കുന്നവർക്ക് ബംഗളൂരുവിലെ ആസ്ഥാനത്തോ അല്ലെങ്കിൽ ഇന്ത്യയിലുടനീളമുള്ള സിപിആർഐയുടെ വിവിധ റീജണൽ സെന്ററുകളിലോ ആയിരിക്കും നിയമനം. പ്രായപരിധി 25–35. നിയമാനുസൃത ഇളവ്‌ ലഭിക്കും. തസ്തികകൾക്ക് അനുസരിച്ച് ബന്ധപ്പെട്ട വിഷയങ്ങളിലുള്ള എൻജിനിയറിങ്‌ ബിരുദം (BE/BTech), ഡിപ്ലോമ, ബിഎസ്‌സി കെമിസ്ട്രി, ഐടിഐ, ബിരുദം അല്ലെങ്കിൽ പത്താം ക്ലാസ് ജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.


കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ആവശ്യമെങ്കിൽ സ്കിൽ/ട്രേഡ് ടെസ്റ്റ്, കായികക്ഷമതാ പരിശോധന, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും https://cpri.res.in വെബ്‌സൈറ്റിലെ Career പേജ് സന്ദർശിക്കുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home