ad
Deshabhimani

print edition കോടിയേരിയുടെ പോരാട്ടവഴികൾ തെളിഞ്ഞ ദേശീയ സെമിനാർ

1

കോടിയേരി സ്‌മൃതി ദേശീയ സെമിനാർ കണ്ണൂർ ചൊക്ലിയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം യു വാസുകി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 21, 2026, 01:31 AM | 1 min read

കണ്ണൂർ: സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്‌മരണയിൽ ചൊക്ലിയിൽ നാലാമത്‌ കോടിയേരി സ്‌മൃതി ദേശീയ സെമിനാർ നടന്നു. പങ്കാളിത്തംകൊണ്ടും വിഷയവൈവിധ്യംകൊണ്ടും ശ്രദ്ധേയമായ സെമിനാറിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. കോടിയേരിയുടെ ജീവിതവും രാഷ്‌ട്രീയവും പോരാട്ടവഴികളുമെല്ലാം ചർച്ചയായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം യു വാസുകി ഉദ്ഘാടനം ചെയ്തു.


പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അനുസ്മ‌രണ പ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ ഒ അജിത്കുമാർ സ്വാഗതവും സി കെ രമ്യ നന്ദിയും പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റ് അംഗം എ എൻ ഷംസീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കാരായി രാജൻ എംഎൽഎ, പി ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, മാഹി എംഎൽഎ ടി അശോക്‌കുമാർ, കെ കെ പവിത്രൻ, കിരൺ കരുണാകരൻ, എസ്‌ കെ അർജുൻ, കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ, മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവർ പങ്കെടുത്തു.


"ജന്തർമന്തറിനുശേഷം മാറുന്ന മാധ്യമങ്ങളും മാറാത്ത അങ്കിൾ മീഡിയകളും’ വിഷയം ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ അവതരിപ്പിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ ബാലകൃഷ്ണൻ അധ്യക്ഷനായി. സോഫിയ ജോസഫ് സ്വാഗതവും എ ഹരിശ്ചന്ദ്രൻ നന്ദിയും പറഞ്ഞു. "ജെൻസികളുടെ രാഷ്ട്രീയം’ വിഷയം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷനായി. ഡോ. ടി കെ മുനീർ സ്വാഗതവും എം കെ വിശ്വനാഥൻ നന്ദിയും പറഞ്ഞു. ജയപ്രകാശ് പാനൂരിന്റെ ‘ദ്രുപതപർവം’ നോവൽ പ്രകാശിപ്പിച്ചു. പാനൂർ ഏരിയയിലെ ചിന്ത വാരിക വരിക്കാരുടെ തുകയും പട്ടികയും തോമസ് ഐസക്‌ ഏറ്റുവാങ്ങി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home