ad
Deshabhimani

print edition തുലികയും പുറത്ത്‌

cm
വെബ് ഡെസ്ക്

Published on Jul 25, 2026, 01:55 AM | 1 min read

ന്യൂഡൽഹി: കോമൺവെൽത്ത്‌ ഗെയിംസ്‌ ടീമിലുണ്ടായിരുന്ന ഇന്ത്യയുടെ ജുഡോ താരം തുലിക മാൻ പുറത്തായി. ഉത്തേജകമരുന്ന്‌ പരിശോധനക്ക്‌ ഒരുവർഷമായി ഹാജരാകാത്തതിന്‌ രണ്ട്‌ വർഷത്തെ വിലക്ക്‌ ഏർപ്പെടുത്തി. കഴിഞ്ഞദിവസം മറ്റൊരു ജുഡോ താരം അരുൺകുമാർ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. രണ്ടുപേരും ഗെയിംസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്നു.


ഗെയിംസിനായി ടീം 27ന്‌ പുറപ്പെടാനിരിക്കെയാണ്‌ തിരിച്ചടി. 14 അംഗ ടീമിനെയാണ്‌ പ്രഖ്യാപിച്ചിരുന്നത്‌. 2022 ഗെയിംസിൽ തുലികയുടെ വെള്ളി അടക്കം ഇന്ത്യക്ക്‌ മൂന്ന്‌ മെഡലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home