തായ്‌പേയ് ഓപ്പൺ ബാഡ്‌മിന്റൺ; തൻവി ചാമ്പ്യൻ

തായ്‌പേയ് : ഇന്ത്യയുടെ പതിനേഴുകാരി തൻവി ശർമയ്‌ക്ക് തായ്‌പേയ് ഓപ്പൺ ബാഡ്‌മിന്റൺ കിരീടം. വനിതാ സിംഗിൾസ് ഫൈനലിൽ വിയറ്റ്‌നാമിന്റെ എൻഗുയെൻ തുയ് ലിനിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തു. സ്‌കോർ: 21–-16, 21-–16. മുപ്പത്താറ് മിനിറ്റിൽ കളി തീർന്നു. 18 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യക്കാരി തായ്‌പേയ് ഓപ്പണിൽ ജേത്രിയാകുന്നത്. 2008ൽ സൈന നെഹ്‌വാളാണ് അവസാനമായി ഇൗ നേട്ടം സ്വന്തമാക്കിയത്. പഞ്ചാബുകാരിയായ തൻവി കഴിഞ്ഞ വർഷം നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. യുഎസ് ഓപ്പൺ ബാഡ്‌മിന്റണിൽ റണ്ണറപ്പുമായി.










0 comments