print edition യൂത്ത് ഒളിമ്പിക്സ് ബാഡ്‌മിന്റൺ; തൻവി സെമിയിൽ

ഡാക്കർ (സെനെഗൽ) : യൂത്ത് ഒളിന്പിക്‌സ് ബാഡ്‌മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ തൻവി പത്രി സെമിയിൽ. ക്വാർട്ടറിൽ തായ്‌ലൻഡിന്റെ കുങ്‌കയേവ് കകാനിക്കിനെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചു (21–17, 21–13).
എച്ച് എസ് പ്രണോയിക്കും ലക്ഷ്യ സെന്നിനും ശേഷം യൂത്ത് ഒളിന്പിക്‌സ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്‌മിന്റൺ താരമാണ് തൻവി. കഴിഞ്ഞ ദിവസം രാജ്‌കുമാരി ചാനു വുഷുവിൽ വെങ്കലം സ്വന്തമാക്കി. ഇതോടെ ഇന്ത്യക്ക് മൂന്ന് മെഡലായി.









0 comments