print edition ടെക്സസ് ജയിച്ചു മസ്കിന്റെ പണം തോറ്റു

ടെക്സസ് സിറ്റി : ടെക്സസിലെ സെനറ്റ് മത്സരത്തിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജെയിംസ് തലാരിക്കോയുടെ വിജയം റിപ്പബ്ലിക്കൻമാർക്കും ശതകോടീശ്വരൻ ഇലോൺ മസ്കിനും വൻ തിരിച്ചടിയായി. 1988-ന് ശേഷം ആദ്യമായാണ് ഈ സീറ്റ് ഡെമോക്രാറ്റിക് പാർടി പിടിച്ചെടുക്കുന്നത്.
ശക്തമായ രാഷ്ട്രീയ മത്സരം നടന്ന മണ്ഡലത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കെൻ പാക്‌സ്റ്റന്റെ പ്രചാരണനിധിയിലേക്ക് മസ്ക് രണ്ടുഘട്ടമായി 20.5 കോടി ഡോളറാണ് നൽകിയത്. ലോകത്തിലെ പണമെല്ലാം കൊടുത്താലും ടെക്സസിലെ ജനങ്ങളെ വാങ്ങാനാകില്ലെന്ന് തെളിഞ്ഞുവെന്ന് വിജയ പ്രസംഗത്തിൽ തലാരിക്കോ പറഞ്ഞു.
മസ്കിന്റെ പ്രധാന കമ്പനികളായ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും പ്രധാനകേന്ദ്രങ്ങൾ ടെക്സസിലുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ പിന്തുണയ്ക്കാൻ ഏകദേശം 44.6 കോടി ഡോളറാണ് മസ്ക് സംഭാവന ചെയ്തത്.
ചരിത്രംകുറിച്ച് കീഷാ ലാൻസ് ബോട്ടംസ്
അമേരിക്കൻ സംസ്ഥാനത്തിന്റെ ഗവർണറാകുന്ന ആദ്യ കറുത്തവംശജയായി ചരിത്രം കുറിച്ച് ഡെമോക്രാറ്റ് സ്ഥാനാർഥി കീഷാ ലാൻസ് ബോട്ടംസ്. രാജ്യത്തെ ഏറ്റവും കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന ജോർജിയയിൽ കീഷാ ലാൻസ് ബോട്ടംസ് നേടിയത് മിന്നുംജയം.
അതേസമയം, ഫ്ലോറിഡയിൽ, റിപ്പബ്ലിക്കൻ യുഎസ് പ്രതിനിധിയായ ബൈറൺ ഡൊണാൾഡ്സ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. യുഎസിൽ ഗവർണറാകുന്ന ആദ്യ കറുത്തവംശജനായ റിപ്പബ്ലിക്കനാണ് ഡൊണാൾഡ്സ്. പലസ്-തീൻ വംശജയ്ക്ക് ജയം
ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് വിജയിച്ച് പലസ്തീൻ -അമേരിക്കൻ വനിത ആബർ കവാസ്.അമേരിക്കൻ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഹിജാബ് ധരിച്ച ആദ്യത്തെ പലസ്തീൻ-–അമേരിക്കൻ വനിതയായി അവർ മാറി. ഡെമോക്രാറ്റിക് പാർടിയിലെ സോഷ്യലിസ്റ്റ് വിഭാഗത്തിലെ ശക്തമായ നേതാവാണ്.








0 comments