അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരി മരിച്ചു

അക്ഷരയെ കാക്കനാട് ഇൻഫോപാർക്കിന് സമീപം സ്വകാര്യ ബസ് ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യം
കൊച്ചി
സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ വീണ്ടും ഒരു ജീവന്‍കൂടി പൊലിഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഇവൈ കമ്പനി ജീവനക്കാരിയായ തൃശൂർ തോളൂർ കായമ്പിള്ളി സ്വദേശി അക്ഷര (29)യാണ് മരിച്ചത്.

അക്ഷര
ഇൻഫോപാർക്കിനടുത്ത് കുഴിക്കാട്ടുമൂല ജുമാ മസ്ജിദിനുസമീപം ബുധന്‍ രാവിലെ 8.20-നായിരുന്നു അപകടം. ബസ് ഡ്രൈവർ കാക്കനാട് സ്വദേശി ബിനോയിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. സമീപത്തെ ജിംനേഷ്യത്തില്‍ വ്യായാമം കഴിഞ്ഞ് റോഡിന്റെ വലതുവശത്തുകൂടി നടന്നുവരുമ്പോഴാണ് ഇൻഫോപാർക്കിൽനിന്ന് എറണാകുളത്തേക്ക് അമിതവേഗത്തില്‍ പോകുകയായിരുന്ന "മലയിൽ' ബസ് അക്ഷയുടെ ദേഹത്തേക്ക് ഇടിച്ചുകയറിയത്. ബസിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ യുവതിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ 11ന് മരിച്ചു.
ഇൻഫോപാർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം വ്യാഴം പകല്‍ ഒന്നിന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍. ഭർത്താവ്: എടപ്പാൾ പന്താവൂർ കുമിൽ വീട്ടിൽ വരുൺ. അച്ഛൻ: ഓമനക്കുട്ടൻ, അമ്മ: ലീല. സഹോദരി: അരുണിമ.









0 comments