വിവാഹ ഏജന്റുമാരെ അസംഘടിത തൊഴിലാളി പട്ടികയിൽ ഉൾപ്പെടുത്തണം

കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്‌സ് അസോസിയേഷൻ സ്ഥാപിതദിനാഘോഷം സ്ഥാപകനേതാവ് കെ ഡി ജോൺസൺ കുടിയാന്മല ഉദ്ഘാടനം ചെയ്യുന്നു
ആലുവ
അസംഘടിത തൊഴിലാളികളുടെ പട്ടികയിൽ വിവാഹ ഏജന്റുമാരെയും ഏജൻസികളെയും ഉൾപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ലോക വിവാഹ ഏജന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്‌സ് അസോസിയേഷൻ സ്ഥാപിതദിനം ലോക വിവാഹ ഏജന്റ്‌സ് ദിനമായും ആഘോഷിച്ചു. കെ ഡി ജോൺസൺ കുടിയാന്മല ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എൽ വേലായുധൻ അധ്യക്ഷനായി. അംഗത്വ കാർഡ് വിതരണം, മികച്ച സംഘടനാ പ്രവർത്തകരെ അനുമോദിക്കൽ എന്നിവ നടന്നു. സംസ്ഥാന സെക്രട്ടറി കെ എം രവീന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ എം ആർ അയ്യപ്പൻകുട്ടി, കെ ഡി ജോസഫ്, സംസ്ഥന കമ്മിറ്റി അംഗം ജയിംസ് ചാക്കോ, ജില്ലാ പ്രസിഡന്റ് പി കെ കുഞ്ഞുമോൻ, സെക്രട്ടറി കെ എ ജോസ്, മലപ്പുറം, കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ കെ പി ഉസ്മാൻ, കെ എം ശിവദാസൻ, മിനി മുരളി, തൃശൂർ ജില്ലാ പ്രസിഡന്റ് ടി ബി രാജു, സെക്രട്ടറി കെ രമേഷ് എന്നിവർ സംസാരിച്ചു.









0 comments