ആർഎസ്എസ് അജൻഡ നടപ്പാക്കുന്നത് വിസി അവസാനിപ്പിക്കണം: പി ജയരാജൻ

സംസ്‌കൃത സർവകലാശാല വിദ്യാർഥികളുടെ സമരപ്പന്തലിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ സംസാരിക്കുന്നു
കാലടി
സംസ്‌കൃത സർവകലാശാല വിദ്യാർഥികൾ അവതരിപ്പിച്ച നാടകം വൈസ് ചാൻസലറെ ലക്ഷ്യംവച്ചാണെന്ന് തെറ്റായ വ്യഖ്യാനം നൽകിയാണ് കുട്ടികളുടെ ഭാവി വിസി അവതാളത്തിലാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇത്തരം വിധികൾ. സംസ്‌പെൻഷനിലായ വിദ്യാർഥികൾ മതിയായ ഹാജർ ഉള്ളവരാണ്.
എന്നാൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. മനുഷ്യത്വരഹിതമായ നിലപാടാണ് വിസി ഇക്കാര്യത്തിൽ എടുത്തത്. സർവകലാശാലകൾ പിടിച്ചെടുക്കുക എന്ന ബിജെപിയുടെ അജൻഡയാണ് ഇതുവഴി പ്രഖ്യാപിക്കുന്നത്. വിസി ആർഎസ്എസ് അജൻഡയാണ് നടപ്പാക്കുന്നത്. ആർഎസ്എസ് പറയുന്ന കാര്യങ്ങളാണ് അവർ നടപ്പാക്കുന്നത്. കുട്ടികളെ സംരക്ഷിക്കേണ്ട വിസി മനോനില തെറ്റി അവർക്കെതിരെ പ്രവർത്തിക്കുന്നു. സകല ആളുകളെയും സംശയിക്കുന്നതരത്തിൽ വിസി തരംതാണു. വ്യാഴാഴ്ച കുട്ടികളുടെ കേസ് സുപ്രീംകോടതി പരിഗണിക്കും.
അനുകൂല വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്. യുഡിഎഫിലെതന്നെ പലരും വിസിയുടെ നിലപാടിനെതിരാണെന്നും പി ജയരാജൻ പറഞ്ഞു. എസ്എഫ്ഐ സംസ്ഥന പ്രസിഡന്റ് എം ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ്, കെ കെ ഷിബു, ബിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.









0 comments