വയോമിത്രം പദ്ധതി പഞ്ചായത്തിലും ലഭ്യമാക്കുക

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
വയോജനങ്ങളുടെ ജീവിതശൈലീ രോഗങ്ങൾ പരിശോധിച്ച് നഗര വാർഡുകളിൽ സൗജന്യമായി മരുന്നുകൾ നൽകുന്ന വയോമിത്രം പദ്ധതി പഞ്ചായത്തിലും ഉൾപ്പെടുത്തണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം. മങ്കൊമ്പിൽ വി മധുമണി –എൻ എസ് ജോർജ് നഗറിൽ ( മങ്കൊമ്പ് ചെത്ത് തൊഴിലാളി യൂണിയ ഹാൾ) ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ ഗംഗാധരൻ അധ്യക്ഷനായി. സംസ്ഥാന വൈസ്‌പ്രസിഡന്റ അലി അക്ബർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജി മോനി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വരവ് – ചെലവ് കണക്ക് ട്രഷറർ കെ വിവേകാനന്ദൻ അവതരിപ്പിച്ചു. എൻ കെ ഹരിഹരപ്പണിക്കർ അനുശോചനപ്രമേയം അവതരിപ്പിച്ചു. വയോജനങ്ങളും ജീവിതശൈലീ രോഗങ്ങളും എന്ന വിഷയത്തിൽ സ്‌പെഷ്യലിസ്‌റ്റ് മെഡിക്കൽ ഓഫീസർ (പഞ്ചകർമ) ഡോ. ആർച്ചലത ക്ലാസെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് രാധാകൃഷ്‌ണൻ, ബി ശ്രീലത, ശാന്തമണി, സിപിഐ എം ഏരിയ സെക്രട്ടറി സി പി ബ്രീവൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ എസ് അനിൽകുമാർ സ്വാഗതവും കൺവീനർ എൻ പി വിൻസന്റ് നന്ദിയും പറഞ്ഞു.









0 comments