Deshabhimani

കോഴിക്കോട്‌ ജന്തർ മന്തർ

ഉയരട്ടെ പ്രതിഷേധ ജ്വാല

Kozhikode Beach is igniting the flames of protest

ജന്തർ മന്തർ പ്രക്ഷോഭ സമിതി കോഴിക്കോട് ബീച്ചിൽ നടത്തുന്ന ജന്തർ മന്തർ സമരം ഒമ്പതാം ദിവസം കെ ഇ എൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 05, 2026, 01:50 AM | 1 min read

കോഴിക്കോട്‌

ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ബിജെപി – ആർഎസ്എസ് നീക്കത്തിനെതിരെ പ്രതിഷേധത്തിന്റെ തീജ്വാല ഉയർത്തുകയാണ്‌ കോഴിക്കോട്‌ കടപ്പുറം. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്രത്തിനുള്ള മറുപടി കൂടിയാകുകയാണ്‌ ഇ‍ൗ സമരവേദി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുകയും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട്‌ മറ്റൊരു ജന്തർമന്തർ വേദിയൊരുക്കിയത്‌. ജന്തർമന്തർ പ്രക്ഷോഭസമിതി സംഘടിപ്പിക്കുന്ന അനിശ്ചിതകാല സമരവേദിയിലേക്ക് ദിവസവും നൂറുകണക്കിന്‌ ജനങ്ങളാണ്‌ ഒഴുകിയെത്തുന്നത്‌. സമരത്തിന്റെ ഒമ്പതാം നാളിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം സാംസ്‌കാരിക പ്രവർത്തകൻ കെ ഇ എൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ സജീവ് കുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസ്, ജില്ലാ സെക്രട്ടറി സി വി ഇക്ബാൽ, എഴുത്തുകാരി ഡോ. ഖദീജ മുംതാസ്, പ്രവാസി സംഘം ജില്ലാ ട്രഷറർ സലീം മണാട്ട് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ജന്തർമന്തറിൽ അരങ്ങേറി. പുരോഗമന കലാ സാഹിത്യസംഘം കക്കോടി മേഖലാ കമ്മിറ്റി അവതരിപ്പിച്ച പ്രതിരോധത്തിന്റെ പാട്ടുകൾ, മുജീബ് കുറ്റിച്ചിറയും സംഘവും അവതരിപ്പിച്ച ലഘുനാടകം, നാണു പാട്ടുപുരയുടെ നാടൻപാട്ട്‌ തുടങ്ങിയവ സമരപ്പന്തലിനെ സർഗാത്മകമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home