Deshabhimani

അഴിമതിയും കള്ളക്കേസും

മൂവാറ്റുപുഴ നഗരസഭ ഓഫീസ് എൽഡിഎഫ് വളഞ്ഞു

Muvattupuzha Municipality

എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മൂവാറ്റുപുഴ നഗരസഭ വളയൽ സമരം കർഷകസംഘം കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു ​​

വെബ് ഡെസ്ക്

Published on Nov 05, 2026, 01:50 AM | 2 min read

മൂവാറ്റുപുഴ


യുഡിഎഫ് കൗൺസിലിന്റെ അഴിമതിയിലും പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ പദ്ധതിവിഹിതം അനുവദിക്കാത്തതിലും ചെയർപേഴ്സന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാരെ ആക്രമിച്ച് കള്ളക്കേസ് എടുപ്പിച്ചതിലും പ്രതിഷേധിച്ച്‌ എൽഡിഎഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ ഓഫീസ്‌ വളയൽ സമരം നത്തി.


രാവിലെ ഏഴോടെ നഗരസഭാ കവാടങ്ങൾ പ്രവർത്തകർ ഉപരോധിച്ചതിനാൽ ജീവനക്കാർക്കും ചെയർപേഴ്സണും കൗൺസിലർമാർക്കും അകത്ത്‌ പ്രവേശിക്കാനായില്ല. വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. സമരംചെയ്ത പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കിയെങ്കിലും നേതാക്കൾ ഇടപെട്ട് പരിഹരിച്ചു. നേതാക്കളെയും പ്രവർത്തകരെയും പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. കർഷകസംഘം കേന്ദ്രകമ്മിറ്റി അംഗം പി എം ഇസ്മയിൽ സമരം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കരീം അധ്യക്ഷനായി.


സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, കെ എ നവാസ്, സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ഇമ്മാനുവൽ പാലക്കുഴി, സിജോ ജോൺ, യു ആർ ബാബു, എം എ സഹീർ, എം ആർ പ്രഭാകരൻ, ആർ രാകേഷ്, വി ആർ ശാലിനി, സജി ജോർജ്, കെ ജി അനിൽകുമാർ, പി ബി അജിത്കുമാർ, കെ പി അലിക്കുഞ്ഞ്, ജോർജ് വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിൽ 
അഴിമതിയും 
ധൂർത്തും മൂവാറ്റുപുഴ നഗരസഭയിയിൽ യുഡിഎഫിന്റെ അഴിമതിക്കും ധൂർത്തിനുമെതിരെയാണ്‌ പ്രതിഷേധം. ഓണാഘോഷത്തിന് ജനങ്ങളിൽനിന്ന് പിരിച്ച തുകയുടെ കണക്ക് വെളിപ്പെടുത്താൻ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി തയ്യാറാകുന്നില്ല.


പിരിച്ചെടുത്ത പണത്തിന്റെ രസീത് വിവരം ചെയർപേഴ്സൺ മറച്ചുവയ്‌ക്കുന്നത് വൻ തട്ടിപ്പാണെന്നാണ് എൽഡിഎഫ് കൗൺസിലർമാരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ കൗൺസിലർമാരെ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ആക്രമിച്ചു. സംഘാടകസമിതിയിലും കണക്ക് അവതരിപ്പിക്കാത്തതിൽ യുഡിഎഫിലെ പ്രധാന നേതാക്കൾക്കും പ്രതിഷേധമുണ്ട്. പ്രാദേശിക യുഡിഎഫ് നേതാക്കൾ എന്തുപറഞ്ഞാലും തനിക്ക് ബാധകമാകില്ലെന്ന നിലപാടിലാണ് ജോയ്‌സ് മേരി ആന്റണി. യുഡിഎഫ് കൗൺസിലർമാരിൽ ചിലരും വിയോജിപ്പിലാണ്‌. എംഎൽഎ ഉൾപ്പെടെ മൂവാറ്റുപുഴയിലെ പ്രമുഖ നേതാക്കളോട് ആലോചിക്കാതെ ചെയർപേഴ്സൺ തന്നിഷ്ടം നടപ്പാക്കുന്നതിലാണ് പ്രതിഷേധം. ഇതിൽ അഴിമതിയുണ്ടെന്നും ആക്ഷേപമുയരുന്നു. നഗരസഭ ഓഫീസ് 85 ലക്ഷം രൂപ മുടക്കി നവീകരിക്കുമ്പോൾ ചെയർപേഴ്സന്റെ ഓഫീസിന് 15 ലക്ഷം മുടക്കുന്നത് ധൂർത്താണ്. വിവിധ പദ്ധതികളിൽ അർഹമായ തുക പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home