Deshabhimani

സയ്യിദ് മോദി ബാഡ്മിന്റൺ; ട്രീസ–ഗായത്രി സഖ്യം ക്വാർട്ടറിൽ, ധ്രുവ്–തനിഷ പുറത്ത്

Treesa Jolly

ട്രീസ ജോളി–ഗായത്രി ഗോപിചന്ദ്| Photo: X

വെബ് ഡെസ്ക്

Published on Nov 26, 2026, 06:50 PM | 1 min read

ലഖ്‌നൗ : സയ്യിദ് മോദി ഇന്ത്യ ഇന്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യം ക്വാർട്ടറിൽ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സഹതാരങ്ങളായ ശ്രേയ ബാലാജി–പ്രണവി നടരാജൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് മുന്നേറ്റം. സ്കോർ 21–9, 21–8. വനിതാ സിംഗിൾസിൽ ഇന്ത്യയുടെ നാല് താരങ്ങളും ക്വാർട്ടറിലെത്തി. രണ്ടാം സീഡ് തൻവി ശർമ, മൂന്നാം സീഡ് ഉന്നതി ഹൂഡ, അൻമോൾ ഖർബ്, തസ്നിം മിർ എന്നിവരാണ് അവസാന എട്ടിൽ ഇടംപിടിച്ചത്.


ഇന്തോനേഷ്യയുടെ മുതിയാര അയു പുസ്പിതസാരിയെ മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് തൻവിയുടെ മുന്നേറ്റം. സ്കോർ 18–21, 21–18, 21–18. ഉന്നതി അമേരിക്കയുടെ ഇഷിക ജയ്സ്വാളിനെ 21–14, 21–18ന് കീഴടക്കി. സ്കോട്ട്ലൻഡിന്റെ ആറാം സീഡ് കിർസ്റ്റി ഗിൽമോറിനെ 21–19, 21–15ന് തോൽപ്പിച്ചാണ് തസ്നിം ക്വാർട്ടറിലെത്തിയത്. അഞ്ചാം സീഡ് അശ്മിത ചാലിഹയെ 21–16, 21–15ന് വീഴ്ത്തിയാണ് അൻമോൾ മുന്നേറിയത്.


പുരുഷ സിംഗിൾസിൽ തുഷാർ സുവീറും ക്വാർട്ടറിലെത്തി. യോഗ്യതാ റൗണ്ടിലൂടെ എത്തിയ ശശ്വത് ദലാലിനെ 21–14, 21–12ന് തോൽപ്പിച്ചാണ് തുഷാറിന്റെ മുന്നേറ്റം. പുരുഷ ഡബിൾസിൽ ഹരിഹരൻ അംസകരുണൻ–എംആർ അർജുൻ സഖ്യവും ക്വാർട്ടറിൽ കടന്നു. ഫ്രഞ്ച് സഖ്യത്തെ 21–12, 22–20നാണ് പരാജയപ്പെടുത്തിയത്.


മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ഒന്നാം സീഡ് ധ്രുവ് കപില–തനിഷ ക്രാസ്റ്റോ സഖ്യം പുറത്തായി. മലേഷ്യയുടെ വീ യീ ഹെർൺ–വാനി ഗോബി സഖ്യത്തോടാണ് തോൽവി. സ്കോർ 20–22, 15–21. വനിതാ ഡബിൾസിൽ അശ്വിനി ഭട്ട് കെ–ശിഖ ഗൗതം സഖ്യവും ക്വാർട്ടറിലെത്തി. മിക്സഡ് ഡബിൾസിൽ വിരാജ് കുവാലെ–രുതപർണ പാണ്ഡെ, സാത്വിക് റെഡ്ഡി കനപുരം–രേഷിക ഉദയസൂരിയൻ സഖ്യങ്ങളും അവസാന എട്ടിൽ ഇടംനേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home