അത്‍ലറ്റിക്സ് കിരീടം ചൂടി മലപ്പുറം; സ്കൂളുകളിൽ ഐഡിയൽ

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ്എസിലെ നിരഞ്ജന സ്വര്‍ണ്തതിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പികിസിൽ അത്‍ലറ്റിക്സ് കിരീടം ചൂടി മലപ്പുറം. തുടർച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 22 സ്വർണം ഉൾപ്പെടെ 247 പോയിന്റ് കരസ്ഥമാക്കിയാണ് കിരീടനേട്ടം. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 212 പോയിന്റാണുള്ളത്. കോഴിക്കോട് 91 പോയിൻറ്റോടെ മൂന്നാമതായി.
ചാമ്പ്യൻ ഐഡിയൽ
അത്‌ലറ്റിക്‌സിൽ ചാമ്പ്യൻ സ്‌കൂൾ പട്ടത്തിനായുള്ള പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് തന്നെ കിരീടം ചൂടി. 78 പോയിന്റ് നേടിയാണ് നേട്ടം. 58 പോയന്റുമായി പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തെത്തി. 57 പോയന്റുമായി തിരുന്നാവായ നാവാമുകുന്ദ എച്ച്എസ്എസാണ് മൂന്നാമത്.
സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അജയരായി ജിവി രാജ
സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തില്‍ അജയരായി ജിവിരാജ സ്‌കൂള്‍. 57 പോയിന്റാണ് സ്‌കൂളിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള സിഎസ്എച്ച് വയനാടിന് ലഭിച്ചത് എട്ട് പോയിന്റാണ്. സായി കൊല്ലത്തിനും ഇതേ പോയിന്റാണ് ലഭിച്ചത്. അക്വാട്ടിക്കിലും ഗെയിംസിലും ഏറെ മുന്നില്‍ നിന്ന തിരുവനന്തപുരത്തിന് തിളങ്ങാനാവാതെപോയ വിഭാഗമാണ് അത്‌ലറ്റിക്‌സ്. ആകെ 69 പോയിന്റാണ് തിരുവനന്തപുരത്തിന് നേടാനായത്. അതില്‍ 57 പോയിന്റും നേടിതന്നത് ജി വി രാജയാണ്. ആകെ 17 ഇനങ്ങളില്‍നിന്നായി ഏഴ് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ജി വി രാജയിലെ കുട്ടികള്‍ നേടിയെടുത്തത്.










0 comments