നഗരത്തിൽ സ്റ്റീൽ ബോംബ്’!!
ചുമ്മാ പേടിപ്പിച്ചു

കോഴിക്കോട് കൊട്ടാരം റോഡിൽ സ്റ്റീൽ ബോംബുകളാണെന്ന സംശയത്തില്‍ പൊലീസ് കണ്ടെടുത്ത പാത്രങ്ങള്‍
കോഴിക്കോട്
കൊട്ടാരം റോഡ് ജങ്‌ഷനിലെ ഒഴിഞ്ഞ സ്ഥലത്തിന്റെ മൂലയിൽ നാല് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയെന്ന ഫോൺകോൾ ഉച്ചയോടെ സിറ്റി കൺട്രോൾ റൂമിൽ എത്തി. വിവരമറിഞ്ഞ് പ്രദേശവാസികളും പരിഭ്രാന്തിയിലായി. നടക്കാവ് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ഒരുകവറിൽ മണൽ നിറച്ച് അതിനുള്ളിൽ സൂക്ഷിച്ച നാല് സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തി. ബോംബാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞില്ല. തൊണ്ടിമുതൽ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബോംബ് നിർവീര്യമാക്കാനുള്ള നടപടികളും തുടങ്ങി. പൂവാട്ടുപറമ്പിലുള്ള ക്വാറിയിലെത്തിച്ച് നീർവീര്യമാക്കാൻ എറിഞ്ഞപ്പോൾ ബോംബിനുള്ളിൽനിന്ന് മണൽ ‘ചിന്നിച്ചിതറി’. ഭയപ്പെടുത്താനോ തമാശയ്ക്കോ ആരോ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. നടക്കാവ് ഇൻസ്‌പെക്ടർ ജംഷീദ്, എസ്‌ഐമാരായ ലീല, മുഹമ്മദ്, ശ്രീജേഷ്, ബോംബ് സ്ക്വാഡ് എസ്‌ഐ എ അനീഷ്‌കുമാർ, അംഗങ്ങളായ സ്റ്റെനിൻ, ധനേഷ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾക്ക് നേതൃത്വം നൽകി.









0 comments