ലേബർ കോഡുകൾ പിൻവലിക്കണം
കലക്ടറേറ്റ് മാർച്ചുമായി സെക്യൂരിറ്റി ജീവനക്കാർ

സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് യൂണിയൻ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
ജില്ലാ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് യൂണിയൻ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു ഉദ്‌ഘാടനം ചെയ്‌തു. സെക്യൂരിറ്റി ആൻഡ് അലൈഡ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) അഖിലേന്ത്യാ അവകാശദിനത്തിന്റെ ഭാഗമായാണ് മാർച്ച്. യൂണിയൻ ജില്ലാ സെക്രട്ടറി സി കെ ചാമുണ്ണി അധ്യക്ഷനായി. കെ പരമേശ്വരി, എ രാജകുമാരൻ, പി ദേവൻ, വി നാരായണൻകുട്ടി, സി ജയദാസ്, പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ അജയൻ സ്വാഗതവും ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി നടരാജൻ നന്ദിയും പറഞ്ഞു. തൊഴിലാളി വിരുദ്ധ നാല് ലേബർ കോഡുകൾ പിൻവലിക്കുക, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏജൻസീസ് (റെഗുലേഷൻ) ആക്ട് 2025 ഫലപ്രദമായി നടപ്പാക്കുക, തൊഴിൽ സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുക, അധിക സമയജോലിക്ക് ഇരട്ടി വേതനം നൽകുക, എല്ലാ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് തൊഴിലാളികൾക്കും ഇപിഎഫ്–ഇഎസ്ഐ ബോണസ് ഗ്രാറ്റിവിറ്റി നിയമാനുസൃത അവധികൾ എന്നിവ ബാധകമാക്കുക, ഏജൻസികൾ മാറിയാലും തൊഴിലാളികളെ മാറ്റാതിരിക്കുക, സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് തൊഴിലാളികൾക്കായി ദേശീയതലത്തിൽ ക്ഷേമനിധി ബോർഡ് സ്ഥാപിക്കുക, ഏജൻസികളുടെ തൊഴിലാളി ദ്രോഹം നടപടികൾ അവസാനിപ്പിക്കുക, കേരള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ടൂറിസം കേന്ദ്രങ്ങളിലെ ക്ലീനിങ് തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡിക്കൽ കോളേജ്– ജില്ല– താലൂക്ക് ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുക, യൂണിഫോം അലവൻസ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. മാർച്ചിനുശേഷം യൂണിയൻ ഭാരവാഹികൾ കലക്ടർക്ക് നിവേദനം നൽകി.










0 comments