ad
Deshabhimani

ലുലുമാളിൽ നേത്രദാന ബോധവൽക്കരണ ഫ്ലാഷ്‌ മോബ്

flashmob

ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ഐ ബാങ്ക് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ 
ലുലു മാളിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ്

വെബ് ഡെസ്ക്

Published on Sep 04, 2026, 02:03 AM | 1 min read

കൊച്ചി


ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ലുലു മാളിൽ നേത്രദാന ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു.


അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘ഐ ബാങ്ക് അസോസിയേഷൻ കേരള'യുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ലിറ്റിൽ ഫ്ലവർ ആശുപത്രി ജോയിന്റ് ഡയറക്ടറും ഐ ബാങ്ക് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറിയുമായ ഫാ. വർഗീസ് പൊന്തമ്പള്ളി, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ആന്റണി, കൺവീനർ, പി എഫ് ജോയി, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാനേജർ റിചേഷ് ചാലുപ്പറമ്പിൽ, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ സുകുമാരൻ, ലുലു ഗ്രൂപ്പ് ഡയറക്ടർ വി പീതാംബരൻ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിൽ തത്സമയ നേത്രദാന സമ്മതപത്ര സമർപ്പണവും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home