ലേബർ കോഡ് മുഴുവൻ ജനങ്ങൾക്കും ഭീഷണി: എളമരം കരീം

സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാർ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു
കൊയിലാണ്ടി
മോദി സർക്കാർ പാസാക്കിയ ലേബർ കോഡ് ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ഭീഷണിയാണെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘ലേബർ കോഡുകളും തൊഴിലാളികളും’ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി ഇന്ത്യൻ തൊഴിലാളി വർഗം ഉയർത്തിക്കൊണ്ടുവന്ന ഒരുപാട് അവകാശങ്ങൾ ഇതോടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കെ ദാസൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ സി ഹരികൃഷ്ണൻ, പി പി പ്രേമ, മുൻ എംഎൽഎ പി വിശ്വൻ, പി കെ സന്തോഷ്, കെ കെ മുഹമ്മദ്, ടി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. സി അശ്വനിദേവ് സ്വാഗതവും എൻ കെ ഭാസ്കരൻ നന്ദിയും പറഞ്ഞു.









0 comments