ad
Deshabhimani

print edition സുബ്രതോ 
തിളക്കത്തിൽ 
കോഴിക്കോട്‌

State School Sports Meet kozhikkode

കോഴിക്കോട് ടീമിലെ സുബ്രതോ 
കളിച്ച താരങ്ങൾ

വെബ് ഡെസ്ക്

Published on Oct 25, 2025, 04:24 AM | 1 min read

തിരുവനന്തപുരം

ആൺകുട്ടികളുടെ ജൂനിയർ ഫുട്‌ബോളിൽ ദേശീയ കിരീടത്തിന്റെ തിളക്കവുമായാണ്‌ കോഴിക്കോടിന്റെ വരവ്‌. പ്രമുഖ ദേശീയ സ്‌കൂ‍ൾ ഫുട്‌ബോൾ ടൂർണമെന്റായ സുബ്രതോ കപ്പ്‌ ചാമ്പ്യന്മാരായ ഫാറൂഖ് ഹയർ സെക്കൻഡറിയിലെ എട്ട്‌ മിടുക്കർ ടീമി
ലുണ്ട്‌.


സുബ്രതോ കപ്പിൽ കിരീടത്തിലേക്ക്‌ നയിച്ച ക്യാപ്‌റ്റൻ പി പി മുഹമ്മദ്‌ ജാസിം അലിയാണ്‌ ജില്ലയുടെയും നായകൻ. ഫൈനലിൽ ഗോളടിക്കുകയും ടൂർണമെന്റിലെ മികച്ച താരവുമായ ആദി കൃഷ്‌ണ, റോഹിൻ മാധവ്‌, മുഹമ്മദ്‌ അഷിമിൽ, ആദിൽ അബ്ദു, മുഹമ്മദ്‌ സൽമാൻ, ജഷീർ ഇർഷാദ്‌, കെ വി വൈശാഖ്‌ എന്നിവരും ടീമിലുണ്ട്‌.


സുബ്രതോ കപ്പിലെ വിജയം ആത്മവിശ്വാസം നൽകുന്നതായി ക്യാപ്‌റ്റൻ ജാസിം പറഞ്ഞു. വേദി മാറിയാലും കളി മാറുന്നില്ല. കടുത്ത വെല്ലുവിളിയുണ്ടാകും. എങ്കിലും ജയിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ആദ്യ കളിയിൽ കൊല്ലത്തെ 6–2ന്‌ തകർത്ത്‌ ക്വാർട്ടറിലേക്ക്‌ മുന്നേറിയ കോഴിക്കോടിന്റെ ചുക്കാൻ പിടിച്ചതും ഇ‍ൗ പടയാളികൾ തന്നെയാണ്‌. ഇരട്ട സഹോദരൻമാരായ സഫ്‌ദർ ലാലും ഷാവേസ്‌ ലാലും കോഴിക്കോട്‌ ടീമിന്റെ മറ്റൊരു ക‍ൗതുകമാണ്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home