Deshabhimani

print edition ബംഗാളില്‍ ബുക്‌സ്റ്റാളുകള്‍ 
തകര്‍ത്തതില്‍ വ്യാപക പ്രതിഷേധം

bangal bookstall

കഴിഞ്ഞദിവസം ജാദവ്പുരിൽ സിപിഐ എമ്മിന്റെ ബുക്ക് സ്റ്റാൾ ഇടിച്ചു
നിരത്താൻ ബുൾഡോസറുമായി എത്തിയവരെ പ്രവർത്തകർ തടയുന്നു

avatar
ഗോപി

Published on Oct 20, 2026, 12:07 AM | 1 min read

കൊൽക്കത്ത: പൂജാമഹോത്സവത്തിനിടയിൽ ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകർ ഇടതുപക്ഷ ബുക്‌സ്റ്റാളുകൾക്ക്‌ നേരെ നടത്തുന്ന അക്രമങ്ങളില്‍ ബംഗാളില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. സാംസ്‌കാരിക, സാഹിത്യ, സാമൂഹ്യ പ്രവർത്തകരും പ്രസാധകരും അക്രമത്തിനെതിരെ രംഗത്തുവന്നു. ദശാബ്ദങ്ങളായി പൂജാപന്തലുകൾക്ക് സമീപം പ്രവർത്തിച്ചിരുന്ന ബുക്‌സ്റ്റാളുകൾ സർക്കാരിന്റെ ആശിർവാദത്തോടെ സംഘപരിവാറുകാർ തല്ലിത്തകർക്കുകയാണ്‌. ഇത്‌ ഫാസിസ്റ്റ് നടപടിയാണെന്ന് സാംസ്‌കാരിക പ്രവർത്തകർ പറഞ്ഞു. ബിജെപി നേതാവും ധനമന്ത്രിയുമായ അഷിം ദാസ് ഗുപ്തയും അക്രമത്തെ അപലപിച്ചു.


​സംസ്ഥാനത്തൊട്ടാകെ നൂറുകണക്കിന് ബുക്‌സ്റ്റാളുകളാണ്‌ തകർത്തത്‌. ജാദവ്‌പുരിൽ തകർത്ത ബുക്‌സ്റ്റാൾ പുനഃസ്ഥാപിച്ചപ്പോൾ ബുൾഡോസർ ഉപയോഗിച്ച് വീണ്ടും നശിപ്പിക്കാൻ ശ്രമിച്ചു. സിപിഐ എം പ്രവർത്തകരുടെ ശക്തമായ ഇടപെടലിനെ തുടർന്ന്‌ അക്രമികൾക്ക് പിന്മാറേണ്ടി വന്നു. പൊലീസിന്റെ സഹായവും അക്രമികൾക്ക്‌ ലഭിക്കുന്നുണ്ട്‌. സിപിഐ എം പ്രവർത്തകർ പൊലീസ് സ്റ്റേഷനികളിലേക്ക് മാർച്ച്‌ നടത്തുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. തകർത്ത പല സ്റ്റാളുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്‌. അക്രമത്തിനെതിരെ സിപിഐ എം കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി.​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home