Deshabhimani

കുണ്ടുകുഴിപ്പാടം എരിയരകുളം 
നാശത്തിന്റെ വക്കില്‍

മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയ കുണ്ടുകുഴിപ്പാടത്തെ എരിയരകുളം

മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയ കുണ്ടുകുഴിപ്പാടത്തെ എരിയരകുളം

avatar
സ്വന്തം ലേഖകൻ

Published on Oct 20, 2026, 12:22 AM | 1 min read


ചാലക്കുടി

കോടശേരി പഞ്ചായത്തിലെ കുണ്ടുകുഴിപ്പാടം എരിയരകുളം നാശത്തിന്റെ വക്കില്‍. ജലസമൃദ്ധമായിരുന്ന കുളം കൈയേറ്റം കൊണ്ടും മാലിന്യം നിറഞ്ഞുമാണ് നാശത്തിലായത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പുറമെ നിരവധി നാട്ടുകാര്‍ കുളിക്കാനും ആശ്രയിച്ചിരുന്നതായിരുന്നു എരിയരകുളം. കുറ്റിച്ചിറ വില്ലേജ് രേഖപ്രകാരം കുളത്തിന് 1.98ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്‌റ്ററിലും ഉള്‍പ്പെട്ടതാണ് കുളം. എന്നാലിപ്പോള്‍ കുളത്തിന്റെ മുക്കാല്‍ ഭാഗവും സ്വകാര്യ വ്യക്തികള്‍ കൈയേറി. നേരത്തേ കുണ്ടുകുഴിപ്പാടം, കുറ്റിച്ചിറ, കാരാപ്പാടം മേഖലയിലേക്ക് കാര്‍ഷിക ആവശ്യത്തിനായി വെള്ളം കൊണ്ടുപോയിരുന്നത് ഈ കുളത്തില്‍ നിന്നായിരുന്നു. ഇതിനായി ഇവിടെ സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി രണ്ട് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്നില്ല. ഇതിനായി സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ തുരുമ്പെടുത്ത് നശിച്ചു. കുളത്തിന്റെ പരിസരമാകെ മാലിന്യം നിറഞ്ഞിരിക്കുകയാണ്. ചുറ്റുമതിലും തകര്‍ന്നു. പായലും പുല്ലും നിറഞ്ഞ് കുളത്തിലേക്കിറങ്ങാനാകാത്ത അവസ്ഥയാണ്. 2008ല്‍ എംഎല്‍എ ആയിരുന്ന ബി ഡി ദേവസിയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഈ കുളത്തില്‍ നിന്ന് കാരാപ്പാടം കുടിവെള്ള പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിയില്‍ നിന്നും കാരപാടത്തേക്ക് വെള്ളമെത്തുന്നുണ്ടെങ്കിലും കുളത്തിലെ മാലിന്യം നീക്കി കുളം ശുദ്ധീകരിക്കാനുള്ള നടപടി മുടങ്ങി. കുളം വൃത്തിയാക്കി സംരക്ഷിക്കണമെന്നാണ് ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home