Deshabhimani

വിരുന്നെത്തി
കറുത്ത മാറിടൻ നെയ്-ത്തുപക്ഷി

ss
വെബ് ഡെസ്ക്

Published on Oct 20, 2026, 12:57 AM | 1 min read

സ്വന്തം ലേഖകൻ

വടകര

കോട്ടപ്പള്ളിയിൽ വിരുന്നെത്തി പ്രകൃതിയുടെ നെയ്ത്തുകാരൻ കറുത്ത മാറിടൻ നെയ്ത്തുപക്ഷി. വടകര മാഹി കനാലിന്റെ കോട്ടപ്പള്ളി ഭാഗത്താണ് പക്ഷിയെ കണ്ടെത്തിയത്. വർഷങ്ങൾക്കുമുന്പ്‌ കേരളത്തിൽ ആദ്യമായി കണ്ണൂരിലാണ് കറുത്ത മാറിടൻ നെയ്ത്തുപക്ഷിയെ കണ്ടത്. രണ്ടാമതായാണ് കോഴിക്കോട്‌ കോട്ടപ്പള്ളിയിൽ കണ്ടത്. പക്ഷി നിരീക്ഷകനും റിട്ട. അധ്യാപകനുമായ കീഴൽ താഴത്ത് മഠം മോഹനകൃഷ്‌ണനാണ് തിങ്കൾ രാവിലെ പത്തോടെ തൂക്കണാം കുരുവി കൂട്ടത്തിനൊപ്പം രണ്ട് കറുത്ത മാറിടൻ നെയ്ത്തുപക്ഷിയെയും കണ്ടെത്തിയത്. പ്ലോസിയസ് ബെൻഗാലെൻസിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. നെയ്ത്തുപക്ഷി കുടുംബത്തിൽപ്പെട്ട ഈ പക്ഷി പ്രജനനകാലത്ത് ആൺപക്ഷിയുടെ തലയിൽ പ്രകടമാകുന്ന മഞ്ഞകലർന്ന ഓറഞ്ച് നിറവും മാറിടത്തിലെ കറുത്ത അടയാളവുംകൊണ്ട് ആകർഷണീയമാണ്‌. പുൽമേടുകൾ, കൃഷിയിടങ്ങൾ, നെൽപ്പാടങ്ങൾ തുടങ്ങിയ തുറസായ പ്രദേശങ്ങളിലാണ് ഇവയെ കാണുന്നത്. വിത്തുകളും ചെറുപ്രാണികളുമാണ് പ്രധാന ഭക്ഷണം. സസ്യനാരുകളും പുല്ലുകളും ഉപയോഗിച്ച് മനോഹരമായ കൂടുകൾ നിർമിക്കുന്നതാണ് നെയ്ത്തുപക്ഷികളുടെ സവിശേഷത. അപൂർവങ്ങളായ വെള്ളവാലുകുലുക്കി പക്ഷികളെയും കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home