പെട്ടി ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രികന്‍ മരിച്ചു

ഉമ്മർ
ചൂണ്ടൽ
പെട്ടി ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രികന്‍ മരിച്ചു. ചൂണ്ടൽ പയ്യൂർ വലിയകത്ത് വീട്ടിൽ ഉമ്മർ (64) ആണ് മരിച്ചത്. തിങ്കൾ പകൽ രണ്ടരയോടെ അരിയന്നൂർ ജുമാ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. ആക്രിസാധനങ്ങൾ ശേഖരിക്കാൻ പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശി ഓടിച്ചിരുന്ന പെട്ടി ഓട്ടോയാണ് റോഡരികിലൂടെ സൈക്കിളുമായി പോകുകയായിരുന്ന ഉമ്മറിന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു. പരിക്കേറ്റ ഉമ്മറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൃതദേഹം ചൊവ്വാഴ്ച പെലക്കാട്ടുപയ്യൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: മുംതാസ്. മക്കൾ: മുഹ്സിന, മുബഷിറ, മുഹമ്മദ് സിനാൻ.









0 comments