Deshabhimani

പൊലീസിന്റെ കൃത്യനിർവഹണം 
തടസ്സപ്പെടുത്തിയ കേസ്: 2 പ്രതികൾ അറസ്റ്റിൽ

..
വെബ് ഡെസ്ക്

Published on Oct 20, 2026, 12:13 AM | 1 min read

പുതുക്കാട്

പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാനിക്കര മേനോൻ റോഡ് സ്വദേശി വെല്ലന്നൂർ പറമ്പിൽ വീട്ടിൽ മുഹമ്മദ് അഫ്താബ്(23), മണ്ണുത്തി കൊഴുക്കുള്ളി അമ്പലമൂല സ്വദേശി കുണ്ടുകുളങ്ങര വീട്ടിൽ അമൽ(20) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ആമ്പല്ലൂർ ശ്രീലക്ഷ്മി സിനിമാ തിയറ്ററിൽ സിനിമ കാണാനെത്തിയ പ്രതികൾ തിയറ്ററിനുള്ളിൽ സീറ്റുകളിൽ നിന്ന് എഴുന്നേറ്റുനിന്ന് തുള്ളിച്ചാടി ഡാൻസ് കളിക്കുകയും ബഹളം വച്ച് മറ്റ് പ്രേക്ഷകർക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അന്വേഷിക്കാനെത്തിയ പുതുക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ സുഭാഷ് ലാൽ, സിപിഒമാരായ അമൽരാജ്, പോൾസൺ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഹമ്മദ് അഫ്താബ് മണ്ണുത്തി, പീച്ചി പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും പെട്ടി ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് വാരിയിട്ട് 25,000 രൂപയുടെ നഷ്ടം വരുത്തിയ കേസിലും പ്രതിയാണ്. അമൽ മണ്ണുത്തി, പീച്ചി, പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസുകളിലും പ്രതിയാണ്. പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ കെ എ ഫക്രുദ്ദീൻ, എസ്ഐ രാജേഷ്, എഎസ്ഐ സുഭാഷ്‌ലാൽ, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദീപക്, പോൾസൺ, അരുൺ, സിവിൽ പൊലീസ് ഓഫീസർമാരായ അമൽരാജ്, ബേസിൽ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home