Deshabhimani

print edition നവരാത്രി ആഘോഷത്തില്‍ 
വര്‍ഗീയ നീക്കവുമായി സംഘപരിവാർ

navaratri

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 20, 2026, 12:14 AM | 1 min read

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളിലും വർഗീയ സംഘർഷ നീക്കവുമായി സംഘപരിവാര്‍ സംഘടനകള്‍. വിവിധ സംസ്ഥാനങ്ങളിൽ സംഘർഷങ്ങൾ ഉടലെടുത്തു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഖേഡ ജില്ലയിൽ രണ്ടുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. വാക്കുതർക്കമാണ്‌ അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്‌. സുൽത്താൻ ഇക്‌ബാൽ എന്ന യുവാവാണ്‌ കൊല്ലപ്പെട്ടത്‌. എട്ടുപേരെ അറസ്റ്റ്‌ ചെയ്‌തെങ്കിലും പ്രദേശത്ത്‌ സംഘർഷാവസ്ഥ നിലനിൽക്കുന്നു.


ഭാവ്‌നഗറിലെ വർതേജിലുള്ള റിസോർട്ടിൽ തീവ്രഹിന്ദുത്വവാദികൾ ആഘോഷങ്ങൾ അലങ്കോലപ്പെടുത്തി. പരിപാടിയിൽ അവതരിപ്പിച്ച ബാൻഡ്‌ സംഘത്തിൽ മുസ്‌ലിം യുവാവ്‌ ഉൾപ്പെട്ടിരുന്നു എന്നതാണ്‌ പ്രകോപനം. നിരവധി പേർ കരുതൽ തടങ്കലിലാണ്‌.

​രാജസ്ഥാനിലെ ജയ്‌പുരിൽ മുസ്‌ലിം യുവാവ്‌ ആഘോഷത്തിൽ പങ്കെടുക്കുന്നത്‌ തീവ്രഹിന്ദുത്വവാദികൾ എതിർത്തതോടെ പരിപാടി റദ്ദാക്കി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാവേദ് അലി ഖാന്റെ രണ്ട് പരിപാടികളാണ്‌ സനാതൻ സുരക്ഷാദൾ സംഘടനയുടെ ഭീഷണിയെ തുടർന്ന്‌ റദ്ദാക്കേണ്ടി വന്നത്‌. വിഎച്ച്‌പി, ബജ്‌റംഗ്‌ ദൾ സംഘടനകളിൽ നിന്ന്‌ ഭീഷണി സന്ദേശം ലഭിച്ചുവെന്ന്‌ സംഘാടകനായ രവി പട്ടേൽ പറഞ്ഞു. ഗണേശ് ചതുർഥി പോലുള്ള ഉത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്‌ ഖാൻ. കഴിഞ്ഞ വർഷത്തെ നവരാത്രി ആഘോഷങ്ങളിലും പങ്കെടുത്തിരുന്നു. ഭോപാലിൽ ബിജെപി എംഎൽഎ ആഘോഷങ്ങളിൽ മുസ്‌ലിങ്ങളുടെ സാന്നിധ്യം ചോദ്യം ചെയ്‌തതും സംഘർഷത്തിന്‌ കാരണമായി. സംഘർഷസാധ്യത കണക്കിലെടുത്ത്‌ ജമ്മുവിൽ നിയന്ത്രണങ്ങൾ കർശനമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home