print edition ഗെയിംസ് ഇന്ന് സമാപിക്കും

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾ ഇന്ന് സമാപിക്കും. 1280 പോയിന്റോടെ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. 788 പോയിന്റുമായി കണ്ണൂരും 759 പോയിന്റോടെ തൃശൂരും ഏറെ പിറകിലാണ്.
സീനിയർ വിഭാഗം ബേസ്ബോളിൽ മലപ്പുറം ഇരട്ടക്കിരീടം നേടി. ആൺകുട്ടികളിൽ പാലക്കാട് രണ്ടും കണ്ണൂർ മൂന്നും സ്ഥാനം നേടി. പെൺകുട്ടികളിൽ തൃശൂരാണ് രണ്ടാമത്. ജൂനിയർ പെൺകുട്ടികളുടെ ഷട്ടിൽ ബാഡ്മിന്റണിൽ എറണാകുളം ചാമ്പ്യൻമാരായി. കോട്ടയം റണ്ണറപ്പ്. ആൺകുട്ടികളിൽ കോഴിക്കോട് ജേതാക്കളായി. ആലപ്പുഴ രണ്ടും സ്ഥാനം നേടി. ജൂനിയർ പെൺകുട്ടികളുടെ ബോൾ ബാഡ്മിന്റണിൽ മലപ്പുറം, എറണാകുളം ടീമുകൾ ആദ്യ രണ്ട് സ്ഥാനം കരസ്ഥമാക്കി. ആൺകുട്ടികളിൽ കൊല്ലമാണ് ഒന്നാമത്. മലപ്പുറം രണ്ടാം സ്ഥാനം സ്വന്തമാക്കി.









0 comments