കാർ തടഞ്ഞ് ഫോൺ തട്ടിയെടുത്ത കേസിൽ 3 പേർ അറസ്റ്റിൽ

ടോണി, ഫെബിൻ, ഫവാസ്
കവളങ്ങാട്
കാർ തടഞ്ഞുനിർത്തി ഫോൺ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. വയനാട് പുൽപ്പള്ളി കൊലരാട്ടുകുന്ന് തോട്ടത്തിൽ ടോണി(30), നേര്യമംഗലം തലക്കോട് ചാലിൽ ഫെബിൻ(27), ഊന്നുകൽ കുട്ടമംഗലം അക്കോത്ത് ഫവാസ്(30) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധൻ രാത്രി നേര്യമംഗലം–ഇടുക്കി റോഡിലായിരുന്നു സംഭവം. കാറിലെത്തിയ സംഘം തലക്കോട് സ്വദേശിയായ യുവാവിന്റെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചശേഷം ഐ ഫോൺ തട്ടിയെടുത്ത് കടക്കുകയായിരുന്നു.
എസ്ഐ സി പി ബഷീർ, എഎസ്ഐമാരായ വി ജി സേതുകുമാർ, സി പി ബിനോയ് തുടങ്ങിയവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.









0 comments