Deshabhimani

സഞ്ചയികയിലെ സമ്പാദ്യം എസ്എംഎ ബാധിതർക്ക് നൽകി രണ്ടാം ക്ലാസുകാരി

എസ്എംഎ ബാധിതരെ സഹായിക്കാനുള്ള തുക സഹ്റ ബത്തൂൽ സ്‌കൂൾ 
പ്രധാനാധ്യാപകൻ പി കെ അനിൽകുമാറിന് കൈമാറുന്നു
വെബ് ഡെസ്ക്

Published on Oct 30, 2026, 03:00 AM | 1 min read

വിദ്യാനഗർ കോഴിക്കോട് ഓമശേരിയിലെ എസ്എംഎ രോഗബാധിതരായ അരുൺ, -ഷാൻവി ദമ്പതികളുടെ മൂന്ന് കുട്ടികളുടെ ചികിത്സാസഹായത്തിന് തന്റെ സമ്പാദ്യം മുഴുവൻ നൽകി രണ്ടാം ക്ലാസുകാരി. നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയും ചെങ്കള കുഞ്ഞിക്കാനം പടിഞ്ഞാർമൂലയിലെ അഹമ്മദിന്റെയും ഫാത്തിമത്ത് തസ്ലീനയുടെയും മകളുമായ സഹ്‌റ ബത്തൂൽ സഹ്‌റബത്തൂൽ ആണ് സഞ്ചയികയിലെ സമ്പാദ്യം മുഴുവൻ നൽകിയത്‌. ഒരു സൈക്കിൾ വാങ്ങണമെന്ന കൊച്ചു സ്വപ്നം യാഥാർത്ഥ്യമാക്കാൻ മാസങ്ങളായി സ്വരൂപിച്ച തുകയാണ് സഹ്റ കൈമാറിയത്. സ്‌കൂളിലെ സഞ്ചയിക പദ്ധതിയിൽ കഴിഞ്ഞ 2 വർഷത്തോളമായി അടച്ചു വന്ന നാലായിരം രൂപയാണ് കൊച്ചു മിടുക്കി കൈമാറിയത്‌. തുക പ്രധാനാധ്യാപകൻ പി കെ അനിൽകുമാറിന് കൈമാറി. സ്റ്റാഫ് സെക്രട്ടറി സജിത് ബാബു, സഞ്ചയിക ചുമതലയുള്ള അധ്യാപകൻ കെ അബ്‌ദുൽ ഹമീദ്, ബെറ്റ്സി ആന്റണി, കെ രേഖ, മുഹമ്മദ് സാബിഖ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home