പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം
സംഘാടകസമിതിയായി

പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം സംഘാടകസമിതി രൂപീകരണയോഗം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം സംഘാടകസമിതി യോഗം കൊട്ടുവള്ളിക്കാട് എച്ച്എംവൈ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ ഉദ്ഘാടനം ചെയ്തു.
വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് അധ്യക്ഷനായി. പറവൂർ നഗരസഭാ ഉപാധ്യക്ഷ ലൈജി ബിജു, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എൻ കെ സാബു, വി പി ഗോകുലപാലൻ, എം എ ഹരീഷ്‌കുമാർ, കെ ജെ ഷൈൻ, എ എ അജയൻ, പി ബി സാംബശിവൻ എന്നിവർ സംസാരിച്ചു. കെ ആർ ശ്രീജ ജനറൽ കൺവീനറായി സംഘാടകസമിതി രൂപീകരിച്ചു.








0 comments