Deshabhimani

നുണപ്രചാരണങ്ങളെ തോൽപ്പിക്കാൻ ബ്രസീൽ വഴികാട്ടി: പി രാജീവ്‌

maadhyamangalude mooladhanapakshapaatham

സിഐടിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചങ്ങനാശേരിയിൽ സംഘടിപ്പിച്ച ജനകീയ സംഗമം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 30, 2026, 04:13 AM | 1 min read

ചങ്ങനാശേരി വസ്‌തുതകൾ ജനങ്ങളിലെത്തിക്കാൻ ബദൽ മാധ്യമപ്രവർത്തനം നടത്തണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്‌. മൊബൈലുകൾ അതിനുള്ള ഉപകരണമാക്കണം. സാമൂഹ്യമാധ്യമങ്ങൾ നന്നായി ഉപയോഗിക്കണം. മെറ്റയെ കൂട്ടുപിടിച്ച്‌ വലതുപക്ഷം നടത്തിയ നുണപ്രചാരണങ്ങൾക്കും നിഷേധവാദങ്ങൾക്കുമെതിരെ ജനങ്ങൾ നടത്തിയ ബദൽ മാധ്യമപ്രവർത്തനമാണ്‌ ബ്രസീലിൽ ഇടതുപക്ഷ നേതാവ്‌ ലുല ഡിസിൽവയ്‌ക്ക്‌ വിജയം നേടിക്കൊടുത്തത്‌. സെർബിയയിലും രണ്ട്‌ വർഷം മുന്പ്‌ മാത്രം രൂപീകരിച്ച വിദ്യാർഥികളുടെ പ്രസ്ഥാനം ഭരണത്തിലെത്തി. കുത്തക മാധ്യമങ്ങളെ എങ്ങനെ ബദൽ മാധ്യമങ്ങളെക്കൊണ്ട്‌ എതിർക്കാമെന്ന്‌ ഇത്‌ പഠിപ്പിക്കുന്നു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചങ്ങനാശേരിയിൽ നടന്ന ‘മാധ്യമങ്ങളുടെ മൂലധനപക്ഷപാതം’ വിഷയത്തിലുള്ള ജനകീയ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പി രാജീവ്‌. ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്‌തവരെ കർഷകസമരം ഉണർത്തി. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നേടി ഭരണഘടന ഭേദഗതി ചെയ്യാമെന്ന ബിജെപി അജൻഡ നടന്നില്ല. ഗ്യനേഷ്‌ കുമാറിനെതിരെയുള്ള പ്രക്ഷോഭം വീണ്ടും ഉണർത്തി. നേരത്തെ നമ്മൾക്ക്‌ ഭയമായിരുന്നെങ്കിൽ ഇന്ന്‌ ഭരിക്കുന്നവർ ഭയക്കുകയാണ്‌. കേരളത്തിലെ മാധ്യമങ്ങളുടെ മുഖമുദ്ര ഇടതുവിരുദ്ധതയാണ്‌. പിഎസ്‌സിക്കെതിരെ വാർത്ത കൊടുക്കുന്പോൾ സെക്രട്ടറിയും പരീക്ഷാകൺട്രോളറും കോൺഗ്രസുകാരാണെന്ന്‌ പറയുന്നില്ല. യുവമോർച്ചയുടെ പരാതിയിലാണ്‌ ഗവർണർ പിഎസ്‌സിയെ പിരിച്ചുവിടാനുള്ള ശുപാർശ നൽകിയതെന്ന്‌ മനോരമ പറയുന്പോൾ മന്ത്രിസഭ ബിജെപിയായെന്ന്‌ പറയുന്നില്ല. മന്ത്രിസഭയുടെ അംഗീകാരമില്ലാത്ത ഇത്‌ ശരിയല്ലെന്ന് മുഖ്യമന്ത്രി പറയുന്നില്ല. കിഫ്‌ബിയെക്കുറിച്ച്‌ കള്ളം പ്രചരിക്കുന്നു. ഇതൊക്കെയും ബ്രസീലിൽ നടന്നതുപോലെ സാമൂഹ്യമാധ്യമങ്ങളിലൂടെ മറികടക്കണമെന്ന്‌ പി രാജീവ്‌ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ കെ ഡി സുഗതൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ കമ്മിറ്റിയംഗം പി കെ പത്മകുമാർ, പ്രൊഫ. എം ടി ജോസഫ്, പി എ നസീർ, ടി പി അജികുമാർ, ടി എസ് നിസ്‌താർ, സി സനൽകുമാർ, പി എ നിസാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home